Latest News

ദുരന്തങ്ങളില്‍ നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം: കങ്കണ റണാവത്ത്

Malayalilife
ദുരന്തങ്ങളില്‍ നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം: കങ്കണ റണാവത്ത്

ബോളിവുഡിലെ തന്നെ ശ്രദ്ധേയ നായികയാണ് കങ്കണ റണാവത്, നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെതായ അഭിപ്രായങ്ങൾ എല്ലാം തന്നെ യാതൊരു  മടിയും കൂടാതെ തന്നെ തുറന്ന് പറയാറുണ്ട്. രാജ്യത്ത്  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  ഓക്‌സിജന്‍ കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും മനുഷ്യൻ ഒന്നും പഠിച്ചിട്ടില്ലെന്നാണ് നടി കങ്കണ റണൗട്ട് പ തന്റെ ട്വിറ്ററിലൂടെ തുറന്ന് പറയുന്നത്.

‘എല്ലാവരും കൂടുതല്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിർമിക്കുകയാണ്, ടണ്‍ കണക്കിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍. പരിസ്ഥിതിയില്‍ നിന്നും പിടിച്ചെടുക്കുന്ന ഓക്‌സിജന് എങ്ങനെ നമ്മള്‍ നഷ്ടപരിഹാരം നല്‍കും? ദുരന്തങ്ങളില്‍ നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും മനസിലാക്കാം.’‘ജനങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ പ്രഖ്യാപിക്കുന്നതിനൊപ്പം, സര്‍ക്കാര്‍ പ്രകൃതിക്കും ആശ്വാസം പ്രഖ്യാപിക്കണം. ഓക്‌സിജന്‍ ഉപയോഗിക്കുന്നവര്‍ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞയെടുക്കണം.’

‘ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും ‌ഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്- കങ്കണ കുറിച്ചു.

Actress kankana ranaut words about covid 19

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക