Latest News

എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം; പക്ഷെ ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ കിട്ടിയിരുന്നു; മനസ്സ് തുറന്ന് ഹണി റോസ്

Malayalilife
എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം; പക്ഷെ ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ കിട്ടിയിരുന്നു; മനസ്സ് തുറന്ന്  ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്.  നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ ചുരുങ്ങിയ കാലയളവിനുള്ളിൽ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം ആയിരുന്നു ഏറെ പ്രശസ്തി നേടി കൊടുത്തതും. എന്നാൽ ഇപ്പോള്‍ ബാലകൃഷ്ണയ്‌ക്കൊപ്പം തെലുങ്കില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. തന്റെ ഭാഗ്യമാണ് ഈ അവസരം എന്നാണ് പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ഹണി റോസ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാലകൃഷ്ണ സാറിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. ഞാനും ഉടനെ ജോയിന്‍ ചെയ്യും. കഥാപാത്രത്തെക്കുറിച്ചു കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. പേര് മീനാക്ഷി. ബാലകൃഷ്ണ സാറിന്റെ പെയര്‍ ആണ്. ഒന്ന് മാത്രം പറയാം, പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്.

താന്‍ അത്രമേല്‍ തെലുങ്ക് സിനിമകള്‍ കണ്ടിട്ടില്ല എന്ന്. വളരെ കുറച്ചു സിനിമകളെ ഞാന്‍ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ ലെജന്‍ഡ് പിന്നെ അല്ലു അര്‍ജുന്‍ സിനിമകളുടെ മലയാളം ഡബ്ബിങ് അങ്ങനെ ഒക്കെ. ഞാന്‍ ഈ ഭാഷക്ക് പുതിയതാണ്. ഞാന്‍ ഇപ്പോള്‍ സുരേഷ് എന്ന ഇന്‍സ്ട്രക്ടറുടെ കീഴില്‍ പഠിക്കുകയാണ്. തെലുങ്ക് ഡയലോഗുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുന്ന ആളാണ് അദ്ദേഹം, അതിലൂടെ എന്റെ ഡയലോഗുകള്‍ എനിക്ക് ശരിയായി പറയാന്‍ കഴിയും. വളരെ ഫണ്‍ ആണ് ഈ പ്രോസസ്സ്.

80 കാലഘട്ടത്തിലെ ഒരു മാധ്യമപ്രവര്‍ത്തകയുടെ കഥാപാത്രമാണ് പട്ടാംപൂച്ചി എന്ന തമിഴ് സിനിമയില്‍ ഞാന്‍ ചെയുന്നത്. അഞ്ചാം പാതിര പോലെ ഒരു സിനിമ എന്ന് പറയാം. ഈ കഥാപാത്രത്തിനായി ഒരുപാട് ചലഞ്ചുകള്‍ ഞാന്‍ അഭിമുഖീകരിച്ചു, പ്രത്യേകിച്ച് സെക്കന്റ് ഹാഫില്‍. ഒരുപാട് വര്‍ഷങ്ങളായി അടഞ്ഞു കിടന്ന പൊടിപിടിച്ച ഒരു പഴയ കെട്ടിടത്തില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തു. അതൊരു വലിയ അനുഭവം തന്നെയായിരുന്നു.

ഇത് പോലെ തന്നെ മോണ്‍സ്റ്ററിലും തന്റെ കഥാപാത്രം വളരെ വ്യത്യസ്തമാണ്. മോഹന്‍ലാലിനൊപ്പമാണ് തന്റെ കൂടുതല്‍ സീനുകളും. എന്റെ കഥാപാത്രം ഭാമിനി ഒരുപാട് അനുഭവങ്ങളില്‍ കൂടെ കടന്നു പോകുന്ന ഒരു ആളാണ്. ഒരു പ്രത്യേക ഷെയിഡില്‍ മാത്രം ഒതുക്കാന്‍ കഴിയില്ല. ഞാന്‍ ഇതുവരെ ചെയ്തതില്‍ മികച്ച ഒന്ന് തന്നെയാണ് ഈ കഥാപാത്രം. സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാന്‍ കഴിയില്ല. ചങ്ക്സ് എന്ന സിനിമക്ക് ശേഷമാണ് ഞാന്‍ വലിയ ഒരു ബ്രേക്ക് എടുത്തത്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം, പക്ഷെ അല്‍പ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ കിട്ടിയിരുന്നു. എന്നാല്‍ ആ സമയത്ത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ വന്നതും. കാര്യങ്ങള്‍ പതുക്കെ ചെയ്യാം എന്ന് ഞാന്‍ തീരുമാനിച്ചു, കാമ്പുള്ള സീരിയസ് കഥാപാത്രങ്ങളിലേക്കു ശ്രദ്ധ മാറ്റുകയും ചെയ്തു.

Actress honey rose words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES