Latest News

തങ്ങളെ ആരും മാറ്റി നിർത്തിയിട്ടില്ല; പല തവണ ഇരിക്കാൻ ആവശ്യപ്പെട്ടു; വിവാദങ്ങളോട് പ്രതികരിച്ച് ഹണി റോസ്

Malayalilife
 തങ്ങളെ ആരും മാറ്റി നിർത്തിയിട്ടില്ല; പല തവണ ഇരിക്കാൻ ആവശ്യപ്പെട്ടു; വിവാദങ്ങളോട് പ്രതികരിച്ച് ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ് . മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ് .  ബോയ് ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം തമിഴകത്തിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 'അമ്മ എക്സിക്യൂട്ടീവ് വിവാദത്തിൽ പ്രതികരണവുമായി ഹണി റോസ് രം​ഗത്തെത്തിയിരിക്കുകയാണ്. തങ്ങളെ ആരും മാറ്റി നിർത്തിയിട്ടില്ലെന്നും പല തവണ ഇരിക്കാൻ ആവശ്യപ്പെട്ടെന്നും ഹണി റോസ് പറഞ്ഞു. 

ഹണി റോസിന്റെ വാക്കുകൾ, 

എക്സിക്യൂട്ടിവ് മെമ്പർ എന്ന നിലയിൽ ഞങ്ങൾക്ക് ജോലികൾ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങു നടക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാകും അതിനിടയിൽ ഇരിക്കാൻ സാധിച്ചെന്ന് വരില്ല. കാര്യങ്ങൾ ചെയ്തിട്ട് ഓടി വന്നു നിൽക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മറ്റു കമ്മറ്റി മെമ്പേഴ്സും അവിടെ നിൽപ്പുണ്ടായിരുന്നു. സ്ത്രീകൾ അവിടെ നിന്നൂ എന്നത് മാത്രം ഫോക്കസ് ചെയ്യുന്നതുകൊണ്ടാണ് ഈ പ്രശ്‍നം. സ്ത്രീകൾ എന്ന നിലയിൽ ഒരു വിവേചനവും അമ്മയിൽഇ ല്ലെന്നും അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അമ്മയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കൊച്ചിയിൽവെച്ച  നടന്നിരുന്നു. എക്‌സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവർ വേദിക്ക് സമീപം നിൽക്കുkayum  മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്‌സിക്യുട്ടീവ് അംഗങ്ങൾ വേദിയിലിരിക്കുകയും ആയിരുന്നു .

Read more topics: # Actress honey rose,# words about AMMA
Actress honey rose words about AMMA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES