Latest News

ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ; ഇഷ്ടമല്ലാത്തവരെ വിമര്‍ശിക്കുന്നത് എന്തിനാണ്; കുറിപ്പ് പങ്കുവച്ച് നടി ഹേമാംഗി കവി രംഗത്ത്

Malayalilife
ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ;  ഇഷ്ടമല്ലാത്തവരെ വിമര്‍ശിക്കുന്നത് എന്തിനാണ്; കുറിപ്പ് പങ്കുവച്ച് നടി ഹേമാംഗി കവി രംഗത്ത്

സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് പ്രശസ്ത മറാഠി നടി ഹേമാംഗി കവി. 
സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ  താരം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മറാഠി നടി കൂടിയായ ഹേമാംഗി സത്രീകള്‍ നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചാണ്  കുറിപ്പ് പങ്കുവെച്ചത്.  നിരവധി ട്രോളുകള്‍ ആണ് നേരത്തെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം കുറിപ്പ് പങ്കുവെച്ചത്. 

ഫെയ്‌സ്ബുക്കില്‍ താരം പങ്കുവച്ച കുറിപ്പില്‍ പറയുന്നതിങ്ങനെ, ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ വിമര്‍ശിക്കുന്നത്. എന്തിനാണ് അത് അടിച്ചേല്‍പ്പിക്കുന്നത്. പല പെണ്‍കുട്ടികളും മുലക്കണ്ണ് കാണാതിരിക്കാന്‍ രണ്ട് ബ്രാ ധരിക്കാറുണ്ട്, ടിഷ്യൂ പേപ്പര്‍ വച്ച് മറയ്ക്കുകയോ നിപ്പിള്‍ പാഡ് വയ്ക്കുകയോ ഒക്കെ ചെയ്യും എന്തിനാണ് ഇത്രയേറെ?

ബ്രാ ധരിക്കുന്നത് പല സ്ത്രീകള്‍ക്കും അസ്വസ്ഥതയാണ്. ബ്രാ അഴിച്ചതിന് ശേഷം അവര്‍ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് സഹതാപം തോന്നും. പുറത്തുള്ളവരെ മാറ്റിനിര്‍ത്തിയാലും സ്വന്തം അച്ഛന്റെയും സഹോദരന്റെയും മുന്നിലും ബ്രാ ധരിക്കണോ? എന്തിന്? ഇതേ അച്ഛന്‍ നിങ്ങളെ ചെറുപ്പത്തില്‍ പൂണ്ണനഗ്‌നരായി കണ്ടിട്ടില്ലേ? ചേട്ടനും അനിയനും ഒക്കെ കണ്ടിട്ടുണ്ടാകില്ലേ? പിന്നെ എന്തിനാണ് വലുതാകുമ്പോള്‍ നിങ്ങളുടെ അവയവങ്ങള്‍ അവര്‍ക്ക് മുന്നില്‍ മറയ്ക്കുന്നത്. നിങ്ങളുടെ അവയവങ്ങള്‍ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമല്ലേ?

എന്റെ വീട്ടില്‍ ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല. വീട്ടില്‍ അച്ഛനും ചേട്ടനുമുണ്ട്. ഞങ്ങളെ അങ്ങനെ കാണുമ്പോള്‍ അവര്‍ക്ക് ഒരു ഭാവമാറ്റവുമുണ്ടാകാറില്ല. പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ, അവര്‍ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉള്‍ക്കൊള്ളേണ്ടത് സ്ത്രീകള്‍ തന്നെയാണ് എന്ന് ഹേമാംഗി പറയുന്നു.

Actress hemangi kavi fb note goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES