Latest News

കിഷോര്‍ സത്യ സ്നേഹിച്ചത് ഒരിക്കലും എന്നെ ആയിരുന്നില്ല; എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു; പ്രണയ ദാമ്പത്യ ജീവിതത്തെ കുറിച്ച് ചാർമിള

Malayalilife
കിഷോര്‍ സത്യ സ്നേഹിച്ചത് ഒരിക്കലും എന്നെ ആയിരുന്നില്ല; എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു; പ്രണയ ദാമ്പത്യ  ജീവിതത്തെ കുറിച്ച് ചാർമിള

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ  സുപരിചിതയായി  താരങ്ങളിലൊരാളാണ് ചാർമിള. ധനമെന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. അങ്കിൾ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മലയാള ചലച്ചിത്രമേഖലയിൽ 38 ഓളം ചിത്രങ്ങളിൽ അതിനയിക്കുകയും ചെയ്തു.  ഒരിടക്ക് വച്ച് താരം മലയാള സിനിമകളിൽ നിന്ന് താരം അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാല്‍ താരം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയ ദാന്ത്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരുന്നു. 

നടിയുടെ വാക്കുകള്‍ ഇങ്ങനെ,

 വളരെ ശക്തമായ ബന്ധമായിരുന്നു അത്. വിവാഹം വരെ എത്തിയിരുന്നു. ഒരിക്കലും ആ ഓര്‍മകള്‍ എന്നെ വേദനിപ്പിയ്ക്കുന്നില്ല. ബാബു ആന്റണിയുമായി അടുക്കാന്‍ ഇമോഷണലായ ഒരു കാര്യം ഉണ്ട്. കട്ടപ്പനയില്‍ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് അച്ഛന് ഹെവി ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. സഹായത്തിന് എനിക്ക് ആരും ഉണ്ടായിരുന്നില്ല, ഭാഷയും അറിയില്ല. ആ സമയത്ത് ആശുപത്രിയില്‍ കൂടെ നിന്ന് സഹായിച്ചത് ബാബു ആന്റണിയാണ്. അന്ന് ബാബു ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് എന്റെ അച്ഛനെ കിട്ടുമായിരുന്നില്ല. ബാബു ആന്റണിയുമായുള്ള പ്രണയം വേര്‍പിരിഞ്ഞു നില്‍ക്കുന്ന സമയത്താണ് ഞാന്‍ കിഷോര്‍ സത്യയെ പരിചയപ്പെടുന്നത്. ആ സമയത്ത് സെറ്റില്‍ എന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. ഷോട്ട് എല്ലാം നന്നായി ചെയ്യും, പക്ഷെ ആരോടും നന്നായി പെരുമാറില്ല. ഭക്ഷണം കഴിക്കില്ല ആ സമയത്ത് കിഷോര്‍ അടുത്ത് വന്നിരുന്ന് സംസാരിക്കും. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്ന് കിഷോര്‍ സത്യ. എന്റെ അമ്മ പോയ വേദനയിലാണ് ഞാന്‍. ഒരു മാസം ആയിട്ടേയുള്ളൂ, നമ്മുടെ പേഴ്സണല്‍ കാര്യം വേറെ, ജോലി വേറെ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു. ഞങ്ങള്‍ പെട്ടന്ന് സുഹൃത്തുക്കളായി. ആ ബന്ധം വിവാഹത്തിലും എത്തി.


വീട്ടുകാരുടെ എല്ലാം സമ്മതത്തോടെയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ചെന്നൈയില്‍ വച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതും കിഷോര്‍ ഗള്‍ഫിലേക്ക് പോയി. എന്നെ അഭിനയിക്കാനും സമ്മതിച്ചില്ല. ഷോകള്‍ ചെയ്യാം, സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധന. നാല് വര്‍ഷം അയാള്‍ ഗള്‍ഫില്‍ ആയിരുന്നു. എന്നെ വിളിക്കുകയോ നാട്ടിലേക്ക് വരികയോ ചെയ്തില്ല. വിസയും അയച്ചില്ല. അവസാനം ഞാന്‍ അങ്ങോട്ട് തേടി പോകേണ്ട അവസ്ഥയിലേക്ക് എത്തി. അയാള്‍ സ്നേഹിച്ചത് ഒരിക്കലും എന്നെ ആയിരുന്നില്ല. എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു. ഷാര്‍ജയില്‍ വച്ച് എനിക്ക് മയക്ക് മരുന്ന് ബന്ധം ഉണ്ട്, മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടു എന്നൊക്കെ വാര്‍ത്തകള്‍ വന്നു. ഒന്നാമത്തെ കാര്യം ഷാര്‍ജയില്‍ നിന്ന് ഒന്നും മയക്ക് മരുന്നൊന്നും അത്ര പെട്ടന്ന് കിട്ടില്ല. അല്ലെങ്കില്‍ അത്രയും വലിയ ബന്ധവും പൈസയും ഉണ്ടായിരിക്കണം. ഒരു വരുമാനവും ഇല്ലാതെ, പ്രോപ്പറായ വിസ പോലും ഇല്ലാതെ കിഷോര്‍ സത്യ എന്ന ഭര്‍ത്താവിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒന്ന് പുറത്ത് പോലും പോകാന്‍ കഴിയാത്ത ഞാന്‍ എവിടെ നിന്ന് ഇതൊക്കെ ഉപയോഗിക്കാനാണ്.

നാല് വര്‍ഷത്തിന് ശേഷം എനിക്കൊരു ഗള്‍ഫ് ഷോ വന്നു. അങ്ങനെ ഞാന്‍ പോയി. അവിടെ എന്നെ പിക്ക് ചെയ്യാന്‍ വന്നത് ഒരു പെണ്ണിനൊപ്പമാണ്. അവള്‍ക്കൊപ്പം അയാള്‍ക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നു. പിന്നീട് അവളുടെ വിസയില്‍ ഞാന്‍ അവിടെ നിന്നു. കുറച്ച് ഷോകള്‍ കിട്ടി. എന്നാല്‍ അതിന്റെ എല്ലാം പൈസ എടുത്തത് അയാളാണ്. ഒരു രൂപ പോലും എനിക്ക് തന്നില്ല. ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനും അയാള്‍ തയ്യാറായില്ല. അപ്പോഴാണ് അവിടെ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് അറിയുന്നത്. അതോടെ എന്റെ ദാമ്പത്യം അവിടെ അവസാനിക്കുകയായിരുന്നു.

രണ്ടാമത് കല്യാണം ചെയ്ത ആളാണ് രാജേഷ്. രാജേഷ് പൂര്‍ണമായും ഒരു ഗ്രാമത്തിലുള്ള ആളാണ്. ഒരു നടിയായ ഞാന്‍ ആ ഗ്രാമത്തിലേക്ക് പോയത് തന്നെ ഏറ്റവും വലിയ തെറ്റ് ആയിരുന്നു. അതിന്റെ ഏറ്റവും ക്രൂരമായ മുഖം അനുഭവിയ്ക്കുമ്പോഴേക്കും ഞങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചിരുന്നു. പ്രധാന പ്രശ്നം സംശയമായിരുന്നു. സിനിമയില്‍ ഇത്രയും ആളുകള്‍ക്കൊപ്പം തൊട്ട് അഭിനയിച്ച നടി എന്ന സംശയം എപ്പോഴും അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടായി. വിവാഹ മോചനത്തിലേക്ക് നയിച്ചത് വേറെ കാരണങ്ങളാണ്. എന്നെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറാം എന്ന് പറഞ്ഞ അയാള്‍പേര് മാറ്റുകയും മതം മാറുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ അച്ഛനു അമ്മയും സമ്മതിച്ച ശേഷം അത് വച്ച് എന്നെ തിരിച്ചടിക്കാന്‍ ശ്രമിച്ചു. പിന്നീട് എന്റെ മകനെയും ഹിന്ദു മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. മകന് അത് ഇഷ്ടമല്ലായിരുന്നു. അവസാനം ഞാന്‍ അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ എന്നെ വേണ്ട കുഞ്ഞിനെ വേണം എന്ന് പറഞ്ഞ് കേസ് കൊടുത്തു. പക്ഷെ മകന്‍ എനിക്കൊപ്പം നിന്നു. അതാണ് രണ്ടാം വിവാഹ മോചനം അത്രയും വിവാദമാകാന്‍ കാരണം.

Read more topics: # Actress charmila,# words about life
Actress charmila words about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES