ജീവിതത്തില്‍ ഒരുപോട് തിരിച്ചടികള്‍ ഉണ്ടായി; അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്; സിനിമയായാലും ജീവിതമായാലും നമ്മള്‍ ആരെയെങ്കിലും വിശ്വസിച്ചാണ് പല തീരുമാനങ്ങളുമെടുക്കുന്നത്: ചാർമിള

Malayalilife
ജീവിതത്തില്‍ ഒരുപോട് തിരിച്ചടികള്‍ ഉണ്ടായി; അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്; സിനിമയായാലും ജീവിതമായാലും നമ്മള്‍ ആരെയെങ്കിലും വിശ്വസിച്ചാണ് പല തീരുമാനങ്ങളുമെടുക്കുന്നത്: ചാർമിള

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ  സുപരിചിതയായി  താരങ്ങളിലൊരാളാണ് ചാർമിള. ധനമെന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. അങ്കിൾ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മലയാള ചലച്ചിത്രമേഖലയിൽ 38 ഓളം ചിത്രങ്ങളിൽ അതിനയിക്കുകയും ചെയ്തു.  എന്നാൽ  ഇപ്പോള്‍ തന്റെ ആദ്യകാല സിനിമ ജീവിതത്തെ കുറിച്ചും ഇടവേളയെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് ചാര്‍മിള. 

സിനിമയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട് അച്ഛന് കുവൈറ്റിലെ സ്റ്റേറ്റ് പത്തോളജിസ്റ്റായിരുന്നു പിതാവ്., ശിവാജി ഗണേശന്‍, കെ ബാജാജി, എം എന്‍ നമ്പ്യാര്‍, ചന്ദ്രബാബു എന്നിങ്ങനെ സിനിമയില്‍ അനേകം സുഹൃത്തുക്കളുണ്ടായിരുന്നു. സിനിമയിലെ സുഹൃത്തുക്കളുടെ വളര്‍ത്ത് മൃഗങ്ങളുടെ ഡോക്ടര്‍ അച്ഛനായിരുന്നു. നല്ലതൊരു കുടുംബം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിക്കുന്നത്. യുകെജിയിലായിരുന്നു അന്ന് ഞാന്‍. ശിവാജി ഗണേശന്‍ അങ്കിള്‍ പറഞ്ഞിട്ടായിരുന്നു സിനിമയില്‍ എത്തിയത്. അന്ന് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല ഞാന്‍ സിനിമയിലാണ് അഭിനയിക്കാന്‍ പോയതെന്ന്. മുടിയൊക്കെ മുറിച്ച് ആണ്‍കുട്ടിയാക്കി മാറ്റിയിരുന്നു, ബാലാജി അങ്കിള്‍ പറഞ്ഞപ്പോഴാണ് അച്ഛന്‍ സംഭവം അറിഞ്ഞത്. 

പഠിത്തം കളയരുതെന്ന് അച്ഛന് നിര്‍ബന്ധം ഉണ്ടായിരുന്നു. മാര്‍ക്ക് കുറഞ്ഞാല്‍ സിനിമ അഭിനയം നിര്‍ത്തണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ബാലാജി അങ്കിള്‍ വഴിയാണ് ലാലേട്ടന്റെ ധനത്തിലേയ്ക്ക് വിളി വരുന്നത്. പഠിത്തം ഉഴപ്പുമോ എന്ന് അച്ഛന് പേടിയുണ്ടായിരുന്നു. എന്നാല്‍ എന്റെ ഇഷ്ടത്തിന് അദ്ദേഹം സമ്മതിച്ചു. ലാലേട്ടന്റെ നായികയാണെന്ന് അറിഞ്ഞപ്പോള്‍ പഠിത്തം വേണ്ട സിനിമ മതിയെന്നുള്ള മട്ടായിരുന്നു എനിക്ക്. ധനവും കോളിയുമൊക്കെ അവധികാലത്ത് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അങ്കിള്‍ ബണ്ണില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പബ്ലിക്ക് എക്‌സാം ആയിരുന്നു. ലൊക്കേഷനില്‍ ഇരുന്നായിരുന്നു പഠിച്ചത്. രാവില പരീക്ഷയ്ക്ക് പോകും ഉച്ചയ്ക്ക് ഷൂട്ടിംഗ് എന്നിങ്ങനെയായിരുന്നു. എന്റെ എല്ലാഭാഗങ്ങളും ചെന്നൈയിലാണ് ചിത്രീകരികരിച്ചത്. അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡയലോഗ് പഠിപ്പിക്കാന്‍ വരുമ്പോള്‍ ലാലേട്ടന്‍ പറയുമായിരുന്നു വേണ്ട വേണ്ട നാളെ പരീക്ഷയാണ് അവള്‍ പഠിച്ചോട്ടെയെന്ന്..

ജീവിതത്തില്‍ ഒരുപോട് തിരിച്ചടികള്‍ ഉണ്ടായി. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മോന്‍ ജനിച്ചതിന് ശേഷം പിന്നീടുള്ള കുടുംബജീവിതവും പരാജയപ്പെട്ടു. മോന് മൂന്നര വയസ്സാവുന്നത് വരെ ചെന്നൈ വിട്ട് പോയിട്ടില്ല. തമിഴ് സിനിമ മാത്രമാണ് ചെയ്തത്. ഇപ്പോള്‍ രണ്ട് മൂന്ന് വര്‍ഷമായിട്ടേയുളളൂ മലയാളത്തില്‍ വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയിട്ട്. ബന്ധുക്കളുടെ സഹായമില്ലാത്തത് കൊണ്ട് എങ്ങും പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് അച്ഛനില്ല. അമ്മ കിടപ്പിലും. ഷൂട്ടിങിന് പുറത്ത് പോകുമ്പോള്‍ അമ്മയെ പരിചരിക്കാന്‍ ഹോം നഴ്സിനെ ഏല്‍പ്പിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ സ്ത്രീകള്‍ക്ക് സൗന്ദര്യം കുറയും. പുരുഷന്‍മാര്‍ക്ക് ഉത്തരവാദിത്തം കുറവാണ്. അതുകൊണ്ടാണ് ആണുങ്ങള്‍ എപ്പോഴും ചെറുപ്പമായിരിക്കുന്നത്. 

സിനിമയായാലും ജീവിതമായാലും നമ്മള്‍ ആരെയെങ്കിലും വിശ്വസിച്ചാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. വിശ്വസിക്കുന്നവര്‍ കഴുത്തറുത്താലെന്ത് ചെയ്യും! ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. കുറേപ്പേര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. കുറേപ്പേര്‍ക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണ്ടെന്ന് ഞാന്‍ തീരുമാനിക്കേണ്ടതായിരുന്നു. അഭിനയിക്കാന്‍ ദൈവം കഴിവുതന്നു. അതില്‍ ശ്രദ്ധിക്കാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. ചിലര്‍ക്ക് കുടുംബജീവിതം നന്നാകും. പക്ഷേ പ്രൊഫഷനില്‍ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷന്‍ തന്നു. നല്ല സിനിമകള്‍ തന്നു. ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടിപ്പോയത് എന്റെ തെറ്റ്.

Read more topics: # Actress charmila,# words about cinema
Actress charmila words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES