Latest News

ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണ്; ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ തീരുമാനിക്കേണ്ടതായിരുന്നു; മനസ്സ് തുറന്ന് ചാർമിള

Malayalilife
 ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണ്; ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ തീരുമാനിക്കേണ്ടതായിരുന്നു; മനസ്സ് തുറന്ന് ചാർമിള

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ  സുപരിചിതയായി  താരങ്ങളിലൊരാളാണ് ചാർമിള. ധനമെന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. അങ്കിൾ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മലയാള ചലച്ചിത്രമേഖലയിൽ 38 ഓളം ചിത്രങ്ങളിൽ അതിനയിക്കുകയും ചെയ്തു.  ഒരിടക്ക് വച്ച് താരം മലയാള സിനിമകളിൽ നിന്ന് താരം അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ  വിവാഹജീവിതം തനിക്ക് വിധിച്ചിട്ടുള്ളത് അല്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്.അഭിനയിക്കാനുള്ള കഴിവ് ദൈവം തന്നെങ്കിലും വിവാഹത്തിന്റെ പിന്നാലെ പോയതോടെ തനിക്കത് നഷ്ടപ്പെടുകയായിരുന്നു എന്നും താരം  കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.

ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. കുറേ പേര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. കുറേ പേര്‍ക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്.

ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണമെന്ന് ഞാന്‍ തീരുമാനിക്കേണ്ടത് ആയിരുന്നു. അഭിനയിക്കാന്‍ ദൈവം കഴിവ് തന്നു. അതില്‍ ശ്രദ്ധികാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. ചിലര്‍ക്ക് കുടുംബ ജീവിതം നന്നാകും. പക്ഷേ ആ പ്രൊഫഷനില്‍ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷന്‍ തന്നു. നല്ല സിനിമകള്‍ തന്നു. ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണെന്ന് ചാര്‍മിള പറയുന്നു.

 

Actress charmila reveals about her marriage life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES