Latest News

വിവാഹമോചനം ദുരന്തമല്ല; സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം; കുറിപ്പ് പങ്കുവച്ച് നടി അനുശ്രീ

Malayalilife
 വിവാഹമോചനം ദുരന്തമല്ല; സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം; കുറിപ്പ് പങ്കുവച്ച് നടി  അനുശ്രീ

ലയാള മിനിസ്ക്രീൻ പ്രേക്ഷർക്ക് ഏറെ സുപരിചിതയായ താരമാണ് അനുശ്രീ. ബാലതാരമായാണ് അനുശ്രീ അഭിനയ മേഖലയി ചുവട് വച്ചത്. ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയിൽ  ജിത്തു മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുശ്രീ തന്റെ  അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. തുടക്കം മുതലേ അനുവിന്  അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു  ലഭിച്ചിരുന്നത്.  മികച്ച പിന്തുണയായിരുന്നു നായികയായെത്തിയപ്പോഴും താരത്തിന് ലഭിച്ചത്. ക്യാമറമാനായ വിഷ്ണുവിനെയായിരുന്നു അനുശ്രീ വിവാഹം ചെയ്തത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

വിവാഹമോചനം ദുരന്തമല്ല. സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്‌നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള ക്വാട്‌സായിരുന്നു അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ ക്യാപ്ഷനായി കുറിച്ചിരുന്നു.  അനുശ്രീ ഡിവോഴ്‌സിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത് പതിവില്‍ നിന്നും വ്യത്യസ്തമായി കമന്റ് ബോക്‌സ് ഓഫാക്കിയായിരുന്നു. അടുത്തിടെയായിരുന്നു അമ്മയായ സന്തോഷം താരം പങ്കുവെച്ചത്്.  യൂട്യൂബ് ചാനലിലൂടെയായും അനുശ്രീ മകന്റെ നൂലുകെട്ട് വിശേഷങ്ങള്‍ പങ്കിട്ടിരുന്നു. ചാനലിലെ വീഡിയോയ്ക്ക് താഴെയായാണ് വിവാഹമോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറിയത്.


 അച്ഛനോ അച്ഛന്റെ വീട്ടുകാരെയോ മകന്റെ നൂലുകെട്ട് വീഡിയോയില്‍ കാണാനില്ലായിരുന്നു. പലരും അച്ഛന്‍ വന്നില്ലേയെന്നായിരുന്നു  ചോദിച്ചത്. അനുശ്രീ ഡിവോഴ്‌സായി, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്നാൽ  ചിലരുടെ ചോദ്യം ഡിവോഴ്‌സായവര്‍ സിന്ദൂരം തൊടുമോയെന്നായിരുന്നു. ചിലര്‍ തൊടാറുണ്ട്. അങ്ങനെ തൊട്ടതായിരിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയായി വിവാഹമോചനത്തെക്കുറിച്ച്  അനുശ്രീ തന്നെയാണ് അറിയിച്ചതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു.

Read more topics: # Actress anusree,# post about divorce
Actress anusree post about divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക