മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നായികയാണ് അൻസിബ. നിരവധി സിനിമകളിൽ താരത്തെ തേടി അവസരങ്ങളൂം എത്തിയിരുന്നു. അന്സിബയുടെ പുതിയ മലയാള ചിത്രമാണ് ദൃശ്യം 2 . ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിക്കുന്ന സന്തോഷവും നടിക്ക് ഉണ്ട്. എന്നാൽ ഇപ്പോൾ ലാലിനെ ചിട്ടി എന്ന റോബോര്‍ട്ടുമായി അന്‍സിബ താരതമ്യം ചെയ്തിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തും അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കവെയാണ് ലാലിനെ ചിട്ടി എന്ന റോബോര്‍ട്ടുമായി അന്‍സിബ താരതമ്യം ചെയ്തത്. വലിയ വലിയ താരങ്ങള്‍ പോലും മോഹന്‍ലാലിനൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ ഒരു അവസരത്തിനായി കാത്തിരിയ്ക്കുമ്പോള്‍ എനിക്ക് തുടരെ തുടരെ രണ്ട് ചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പറ്റി. അതും മകളുടെ വേഷത്തില്‍. ദൃശ്യം 2 യില്‍ തൊണ്ണൂറ് ശതമാനവും തനിക്ക് ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളായിരുന്നു.
മൂന്നും നാലും പേജുള്ള ഡയലോഗുകളാണ് ഓരോ ദിവസവും കൊണ്ടു തരുന്നത്. ഞാനൊക്കെ അത് മനപാഠം പഠിച്ച് തെറ്റിപ്പോവാതെ പറയാനുള്ള ശ്രമത്തിലായിരിയ്ക്കും. എന്നാല്‍ ലാലേട്ടന്‍ വന്ന്, ഒന്ന് നോക്കട്ടെ മോളെ എന്ന് പറഞ്ഞ് അതൊന്ന് മറിച്ചു നോക്കും. എന്തിരനിലെ ചിട്ടി റോബോര്‍ട്ട് പുസ്തകങ്ങള്‍ സ്‌കാന്‍ ചെയ്യുന്നത് പോലെയാണ് അത്. പെട്ടന്നൊന്ന് മറിച്ചു നോക്കുമ്പോഴേക്കും ലാലേട്ടന്‍ എല്ലാം പഠിയ്ക്കും. പിന്നെ ഒറ്റ ടേക്കില്‍ മൂന്ന് നാല് പേജുള്ള ഡയലോഗ് ഒരക്ഷരം പോലും തെറ്റി പോവാതെ പറയും. അതൊക്കെ കണ്ടു നില്‍ക്കാന്‍ കഴിയുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.
മീന ചേച്ചിയും മലയാളം ഡയലോഗുകളെല്ലാം പെട്ടന്ന് പഠിച്ച് അവതരിപ്പിയ്ക്കുന്നത് അത്ഭുതം തന്നെയാണ്. എല്ലാവരും ഒറ്റ ടേക്കിന് ഓകെയാണ്. അതുകൊണ്ട് എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വരാതിരിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കും. അത്രയേറെ ശ്രദ്ധയോടെയാണ് ഓരോ സീനും ചെയ്യുന്നത് എന്നും അൻസിബ പറഞ്ഞു.