Latest News

മമ്മൂക്കയും ലാലേട്ടനും അഭിനയിക്കുന്ന സമയത്ത് ചിട്ടി റോബോട്ട് പോലെയാണ്; പത്ത് പേജ് ഡയലോഗുകള്‍ ഉണ്ടെങ്കിലും ചുമ്മാ സ്‌കാന്‍ ചെയ്തു പറയുന്നു: അൻസിബ

Malayalilife
 മമ്മൂക്കയും ലാലേട്ടനും അഭിനയിക്കുന്ന സമയത്ത് ചിട്ടി റോബോട്ട് പോലെയാണ്; പത്ത് പേജ് ഡയലോഗുകള്‍ ഉണ്ടെങ്കിലും ചുമ്മാ സ്‌കാന്‍ ചെയ്തു പറയുന്നു: അൻസിബ

ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അന്‍സിബ. അഞ്ചു എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് താരം ഏറെ സുപരിചിതയത്. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ  പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയാണ് താരം.  2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്. എന്നാൽ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ആയിരുന്നു താരം പറഞ്ഞത്.

അന്‍സിബയുടെ വാക്കുകള്‍, 

മമ്മൂക്കയും ലാലേട്ടനും അഭിനയിക്കുന്ന സമയത്ത് ചിട്ടി റോബോട്ട് പോലെയാണ്. പത്ത് പേജ് ഡയലോഗുകള്‍ ഉണ്ടെങ്കിലും ചുമ്മാ സ്‌കാന്‍ ചെയ്യുന്നു, ഡയലോഗുകള്‍ പറയുന്നു. ഒരു വാക്ക് പോലും തെറ്റില്ല. നമ്മളാണെങ്കില്‍ അത് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ പഠിച്ച് തുടങ്ങി പ്രാക്ടീസ് ചെയ്യും. എന്നിട്ട് തെറ്റിക്കുകയും ചെയ്യും. ഇത് എങ്ങനെ സാധിക്കുന്നു എന്ന് രണ്ട് പേരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. രണ്ട് പേരും അനുഭവം കൊണ്ടാണ് എന്നാണ് പറയുന്നത്. അനുഭവം എന്ന് പറയുന്നത് തന്നെ അവര്‍ക്ക് രണ്ട് പേര്‍ക്കുമുള്ള കഴിവ് തന്നെയാണല്ലോ. പിന്നെ ദൈവം മമ്മൂട്ടി മോഹന്‍ലാല്‍ എന്ന് പറയുന്ന രണ്ട് പേരെ തന്നെയല്ലേ ഉണ്ടാക്കിയിട്ടുള്ളു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഉള്ള ഒരു കഴിവാണത്.

മമ്മൂക്ക സെറ്റില്‍ എപ്പോഴും കഥാപാത്രമായി ഇരിക്കാറുള്ളു എന്ന് വെറുതെ പറയുകയാണ്. ലാലേട്ടനെ പോലെ മമ്മൂക്കയും പാട്ട് പാടി ലലല പാടി നടക്കും. രണ്ട് പേരും ആ ഒരു കാര്യത്തിലും സമാനമാണ്. മമ്മൂക്ക അഭിനയിക്കുന്നതിന്റെ തൊട്ട് മുമ്പ് വരെ പാട്ട് പാടും, കൂടെ ഡാന്‍സും കളിക്കും, ഹിപ്പ് മൂവ്‌മെന്റ്‌സും ചെയ്യാറുണ്ട്. എന്നിട്ടാണ് ഈ പത്ത് പേജ് ഡയലോഗുകളൊക്കെ എളുപ്പത്തില്‍ പറയുന്നത്. മമ്മുക്ക ചിരിപ്പിക്കുമ്പോള്‍ കണ്‍ട്രോള്‍ വിട്ട് എന്നോട്ട് ചിരിച്ച് പോകും. എപ്പോഴും അങ്ങനെയാണ്.

ലാലേട്ടനും എപ്പോഴും ചിരിപ്പിക്കും, കളിയാക്കും. നമ്മള്‍ ഓപ്പോസിറ്റ് നിന്ന് അഭിനയിക്കുന്ന സമയത്ത് സജഷന്‍ ഷോട്ടൊക്കെയാണെങ്കില്‍ ലാലേട്ടന്‍ കളിയാക്കി ചിരിക്കും. ചിരി പിടിച്ച് നിന്ന് ഞാന്‍ അഭിനയിക്കും. ഷോട്ട് കഴിഞ്ഞ ഉടനെ പൊട്ടി ചിരിച്ച് പോകും.

ദ്യശ്യം സിനിമയില്‍ എന്റേത് ഒരു മൂഡി കഥാപാത്രമായിരുന്നത് കൊണ്ട് ലാലേട്ടന്‍ ചിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോലും ഞാന്‍ അത്ര ചിരിക്കൂല. ജീത്തു സാര്‍ അപ്പുറത്ത് നിന്ന് നോക്കും, എന്നിട്ട് എന്നെ നോക്കിയിട്ട് എടോ ചിരിക്കല്ലടോ എന്ന് പറയും. ചിരിക്കരുത് എന്ന് ഇടയ്ക്കിടയ്ക്ക് ജീത്തു സാര്‍ ഓര്‍മ്മിപ്പിക്കും. അത് കൊണ്ട് ലാലേട്ടന്‍ ചിരിപ്പിച്ചാലും ഞാന്‍ പകുതി മാത്രം ചിരിക്കാറുള്ളു, മുഴുവനും ചിരിക്കില്ല. ആ കഥാപാത്രം വിട്ട് പോകാതിരിക്കാന്‍ വേണ്ടിയാണത്.

Actress ansiba words about mohanlal and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES