മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റെത്. നാലു പെണ്മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്. എന്നാൽ ഇപ്പോൾ അഹാന തന്റെ പാചകത്തെ കുറിച്ച് പറയുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഈ പാചകം കുളമായാൽ ഈ വീഡിയോ നിങ്ങൾ കാണില്ല. ഇത് കാണുന്നെങ്കിൽ അതിനർത്ഥം ഞാൻ ഉണ്ടാക്കി വരുന്ന സാധനം തരക്കേടില്ലാതെ വന്നു എന്നാണ്.തനിക്ക് പാചകം അറിയില്ലെന്നും സഹോദരി ദിയയ്ക്കും അമ്മയ്ക്കുമാണ് പാചകത്തിൽ താൽപര്യമെന്ന് അഹാന പറയുന്നു. ‘പണ്ടുമുതലേ ഞാൻ അങ്ങനെ പാചകം ചെയ്യാറില്ല. എനിക്ക് കുറച്ച് നാളായി ശരീര ഭാരം കുറയ്ക്കണം എന്ന ആഗ്രഹം തുടങ്ങിയിട്ട് അതിന്റെ ഭാഗമായി ചിക്കൻ, മട്ടൻ, ബീഫ് തുടങ്ങിയവ കഴിക്കില്ല എന്ന് തീരുമാനം എടുത്തു. ഇന്ന് ഫ്രിഡ്ജ് തുറന്നപ്പോൾ കുറച്ച് പനീർ കണ്ടു. അങ്ങനെ എന്റെ മനസ്സിലുള്ള റെസിപ്പീകൾ ഉപയോഗിച്ച് ഒരു പരീക്ഷണം ചെയ്യാമെന്ന് വെച്ചു. അതിന്റെ ഒരു വിഡിയോയും എടുക്കാം എന്ന് കരുതി.
ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയുകയല്ല, ഇത് കഴിക്കാൻ സാധിക്കുന്നതാണ്. ഞാൻ ഉണ്ടാക്കുന്നത് പലതും പട്ടിയ്ക്കും പൂച്ചയ്ക്കും പോലും കൊടുക്കാൻ യോഗ്യമല്ലാതാവാറുണ്ട്. ഇക്കുറി അങ്ങനെയല്ല’,