1998ൽ സിബിമലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. മലയാള സിനിമ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കക സിനിമ ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നും തന്നെ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർതാരങ്ങളായ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, എന്നിവർക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോൾ വൻ വിജയമായിരുന്നു. ചിത്രത്തിൽ അഞ്ച് ആയികമായിരുന്നു. അതിൽ അപർണ എന്ന നടിയെ അവതരിപ്പിച്ചത് മഞ്ജുള ഖാട്ടമേനി എന്ന തെലുങ്ക് നടി കൂടിയാണ്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരി കൂടിയാണ് മഞ്ജുള. എന്നാൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് അടുത്തിടെ മഞ്ജുള പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സിനിമ കുടുംബത്തില്‍ ജനിച്ചിട്ടും ഒരു നായികയാകണം എന്ന തന്റെ ആഗ്രഹത്തിന് ആരും പ്രാധാന്യം നല്‍കിയില്ല. അതിനാലാണ് നടി എന്ന നിലയിലുള്ള കരിയര്‍ പരാജയമായത്. ഒരു നടിയായി അറിയപ്പെടണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നാല്‍ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല. അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ മാത്രമല്ല, കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആര്‍ക്കും താനൊരു നടിയാകുന്നത് അംഗീകരിക്കാനാകുമായിരുന്നില്ല. അതോടെ പരാജയ ബോധം ബാധിച്ചു. മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നു രക്ഷപ്പെടുത്തിയത്. ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു.
ഇതുവരെ നോക്കിയാൽ പതിനായിരം മണിക്കൂറുകളൊക്കെ പൂർത്തീകരിച്ചു. ജീവിതത്തിലെ മുപ്പതു വർഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞത്.ആ യാത്രയിൽ നിരവധി ഗുരുക്കളെ കണ്ടുമുട്ടി, അവർ ജീവിതത്തിന്റെ വലിയ സത്യം എന്താണെന്നു പഠിപ്പിച്ചു.ഇത്രയും നാളും കൃഷ്ണയുടെ മകൾ, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്‌കാര ജേതാവ് എന്ന നിലയിലൊക്കെയാണ് ഞാൻ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി എന്റേതായ ഇടമുണ്ടെനിക്ക് എന്നും മഞ്ജുള വ്യക്തമാകുന്നു.