Latest News

അങ്ങനൊരു ഇമേജ് എനിക്കുണ്ട്; ചിരിച്ചു കൊണ്ട് സംസാരിച്ചാൽ വലിയ കുഴപ്പമില്ല; എന്നാൽ ഇത്തിരി സീരിയസ് ആയാൽ എന്റെ മുഖമാകെ മാറും; വെളിപ്പെടുത്തലുമായി നടി ഹണി റോസ്

Malayalilife
അങ്ങനൊരു ഇമേജ് എനിക്കുണ്ട്; ചിരിച്ചു കൊണ്ട് സംസാരിച്ചാൽ വലിയ കുഴപ്പമില്ല; എന്നാൽ ഇത്തിരി സീരിയസ് ആയാൽ എന്റെ മുഖമാകെ മാറും; വെളിപ്പെടുത്തലുമായി നടി  ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്.  നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ ചുരുങ്ങിയ കാലയളവിനുള്ളിൽ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം ആയിരുന്നു ഏറെ പ്രശസ്തി നേടി കൊടുത്തതും. എന്നാൽ ഇപ്പോൾ താരത്തിന്റെ തുറന്ന് പറച്ചിലുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ജെബി ജക്ഷനിൽ അതിഥിയായെത്തിയപ്പോൾ ഒമർ ലുലു ചോദിച്ച ചോ​ദ്യത്തിന് ഹണി നൽകിയ ഉത്തരമാണ് വൈറലാവുന്നത്. വലിയ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഹണി. ആദ്യമായി നായകനാകുന്ന ബാലുവിന്റെ കൂടെ അഭിനയിക്കാൻ വരുമ്പോൾ ജാഡ കാണിക്കുമോ എന്നൊരു സംശയം ബാലുവിനുണ്ടായിരുന്നു. സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോൾ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറയാറുണ്ട്. പക്ഷെ എന്റെ അനുഭവത്തിൽ യാതൊരു ജാഡയുമില്ലാത്ത ആളാണ്. ഷൂട്ടിംഗ് ലെക്കേഷനിലൊക്കെ ഭയങ്കര കൂളാണ്. ചിലപ്പോൾ ഷൂട്ട് നടക്കാത്ത ദിവസങ്ങളൊക്കെ കാണും. എന്നാലും ഹണി കൂളാണ്. പിന്നെ എങ്ങനെയാണ് ജാഡക്കാരിയെന്ന ഇമേജ് വന്നത് എന്നായിരുന്ന ഒമർ ലുലുവിന്റെ ചോദ്യം.

അങ്ങനൊരു ഇമേജ് എനിക്കുണ്ട്. ഒരുപക്ഷെ ഞാൻ ചെയ്യുന്ന ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ കഥാപാത്രവുമായി എന്നെ റിലേറ്റ് ചെയ്യുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്. പിന്നെ, എന്റെ ചില പഴയ ഇന്റർവ്യു ഒക്കെ കാണുമ്പോൾ ഞാൻ തന്നെ ചിന്തിക്കാറുണ്ട് ദൈവമേ ഇത്ര ആധികാരികമായിട്ടൊക്കെയാണോ ഞാൻ സംസാരിച്ചേ എന്ന് തോന്നാറുണ്ടെന്നായിരുന്നു ഹണിയുടെ മറുപടി.

ചിരിച്ചു കൊണ്ട് സംസാരിച്ചാൽ വലിയ കുഴപ്പമില്ല. എന്നാൽ ഇത്തിരി സീരിയസ് ആയാൽ എന്റെ മുഖമാകെ മാറും. ശബ്ദം പോലും മാറും. ഭയങ്കര ബുജിയായിപ്പോകും. അതായിരിക്കാം കാരണം. നേരിട്ട് എന്നെ അറിയുന്നവർക്കെല്ലാം സത്യം അറിയാമെന്നും താരം പറയുന്നു. 

Actress Honey rose words about an interview

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES