ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം തമിഴകത്തിലേക്ക് ചേക്കേറിയ താരം അഭിനയിച്ചിരുന്ന മുതല്‍ കനവെ എന്ന ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്്തിരുന്നു. പിന്നേട് താരം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ താൻ അഭിനയിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചു ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ല ഡബിൾ മീനിങ്ങ് പറയുന്നത് കൊണ്ട് കുടുംബ പ്രേക്ഷകർ തന്നിൽ നിന്ന് അകലും എന്ന ചിന്ത ഇല്ലായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ ചെയ്തപ്പോൾ കുടുംബ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടാതിരിക്കും എന്ന ചിന്തയെ എനിക്ക് ഉണ്ടായിട്ടില്ല. ആ കഥാപാത്രം എന്താണ്, സിനിമ എന്താണ് എന്ന് ഉൾക്കൊണ്ടു ചെയ്യാനേ ശ്രമിച്ചിട്ടുള്ളൂ.
അതിലെ കഥാപാത്രം ഒരു പരിധിവരെ കുഴപ്പമില്ലാതെ ചെയ്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ സിനിമ തിയേറ്ററിൽ വന്നതിനു ശേഷമാണു ഇങ്ങനെയുള്ള പ്രതികരണങ്ങൾ ഉണ്ടായത്. പക്ഷെ സിനിമ കാണിക്കുന്നത് സാധാരണക്കാരായ കുറച്ചു വ്യക്തികളുടെ ജീവിതമാണ്. റിയൽ ലൈഫിൽ അങ്ങനെ ഡബിൾ മീനിങ്ങ് സംസാരം ഉള്ളവർ ഉണ്ടാകുമല്ലോ, അത് തന്നെ സിനിമയിൽ പ്രതിഫലിച്ചുവെന്നേയുള്ളൂ എന്നും ഹണി റോസ് പറയുന്നു.