പാർലറിൽ പോകുന്നതു വളരെ കുറവാണ്; ഡയറ്റിൽ അധികം ശ്രദ്ധിക്കാറില്ല; സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ നല്ല വ്യക്തി ആയിരുക്കുക എന്നതാണ് പ്രധാനം: അപർണ ബാലമുരളി

Malayalilife
പാർലറിൽ പോകുന്നതു വളരെ കുറവാണ്; ഡയറ്റിൽ അധികം ശ്രദ്ധിക്കാറില്ല; സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ നല്ല വ്യക്തി ആയിരുക്കുക എന്നതാണ് പ്രധാനം: അപർണ ബാലമുരളി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപര്‍ണ ബാലമുരളി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ  കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ സൂര്യ നായകനായ സുരറൈ പോട്രു എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. താൻ ഒരു അഭിനേതാവ് മാത്രമല്ല ഗായിക കൂടിയ ആണെന്ന്  താരം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഡയറ്റിനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. 

പാർലറിൽ പോകുന്നതു വളരെ കുറവാണ്. അത്യാവശ്യമെങ്കിൽ മാത്രം പോകും. അത് ടാൻ റിമൂവൽ പായ്ക്ക് ഇടുന്നതിനു വേണ്ടിയാണ്. ടാൻ മാറ്റുന്നതിനു വേണ്ടി വീട്ടിൽ ഓട്സ് പൊടിച്ചതും ഉപയോഗിക്കാറുണ്ട്. ഡയറ്റിൽ അധികം ശ്രദ്ധിക്കാറില്ല, ഇടയ്ക്ക് ഫ്രൂട്ട്സും വെജിറ്റബിൾസും കഴിക്കും. ധാരാളം വെള്ളം കുടിക്കാൻ എല്ലാവരും പറയാറുണ്ട്. കഴിയുന്നത്ര വെള്ളം കുടിക്കും. ചോറ് ഒരുപാടിഷ്ടമാണ്. തൈരു കൂടിയുണ്ടെങ്കിൽ കൂടുതലിഷ്ടം. നോൺവെജു കഴിക്കും. ബീഫ്, ചില പ്രത്യേക വിഭാഗം മീനുകൾ ഇവയൊക്കെ ഇഷ്ടമാണ്. ആഹാരം ഹെൽത്തിയാക്കണമെന്നാണ് പ്രധാനമായും ആഗ്രഹിക്കുന്നത്. അല്ലാതെ ആഹാരം നിയന്ത്രിച്ച് പട്ടിണി കിടന്നാൽ നമ്മുടെ ആരോഗ്യം നഷ്ടമാകും

സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ, നല്ല വ്യക്തി ആയിരുക്കുക എന്നതാണ് പ്രധാനം.വണ്ണം കൂടിയവരുണ്ടാകും, ചിലർ വണ്ണം കുറഞ്ഞവരാകും. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളും ഇഷ്ടങ്ങളുമാണ്. അതു നോക്കി ഒരാളെ വിധിക്കാൻ പറ്റില്ല എനിക്കിപ്പോൾ ഒരിത്തിരി വണ്ണം കൂടിയിട്ടുണ്ട്. ഇപ്പോൾ എല്ലാവരുടെയും പ്രധാന ചോദ്യം വണ്ണം കൂടിയോ എന്നാണ്. അധികഭാരം കുറയ്ക്കുന്നതിനായി ഡയറ്റു ചെയ്യാൻ ഇടയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അതു പ്രായോഗികമായി ശരിയായിട്ടില്ല. ’സാധിക്കുമ്പോൾ യോഗയും വർക് ഔട്ടുമൊക്കെ ചെയ്യുന്നുണ്ട്.

Actress Aparna balamurali words about health and beauty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES