Latest News

ഫ്രീഡത്തോടെ അളിയാ എന്ന് വിളിച്ച് ഇടപഴകാൻ പറ്റിയ ഒരു നടനുണ്ട്; വെളിപ്പെടുത്തലുമായി നടി അനുശ്രീ

Malayalilife
ഫ്രീഡത്തോടെ അളിയാ എന്ന് വിളിച്ച് ഇടപഴകാൻ പറ്റിയ ഒരു നടനുണ്ട്; വെളിപ്പെടുത്തലുമായി നടി അനുശ്രീ

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആര്‍ക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തില്‍ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. 

എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ. എന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ലാൽ ജോസ് സാർ തന്നെയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയ്ക്ക് ശേഷം സാറിന്റെ ഒരു സിനിമയിൽ ലീഡ് റോൾ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തെങ്കിലും നായികയായി എന്നെ പിന്നീട് വിളിച്ചിട്ടില്ല.

ഒരോ സിനിമ ചെയ്യുമ്പോഴും സാറിനോട് നായിക ഞാനാണോ എന്ന് ചോദിക്കും. സിനിമയിലെ മറ്റൊരു സ്നേഹ ബന്ധം ആരുമായിട്ടാണ് നിലനിർത്തുന്നതെന്ന് ചോദിച്ചാൽ രജീഷ വിജയനുമായി നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യും. അതു പോലെ മലയാള സിനിമയിൽ എനിക്ക് അളിയാ എന്ന് വിളിച്ച് ഫ്രീഡത്തോടെ കാര്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരു നടനുണ്ട് അത് ചാക്കോച്ചനാണ്.

Read more topics: # Actress Anusree,# words about lal
Actress Anusree words about lal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക