മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും നടി കാണിക്കാറുമില്ല.
എന്നാൽ ഇപ്പോള്‍ അനുമോള്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് അനുമോള്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. അനുമോളുടെ കുറിപ്പ് വിലയിരുത്തുന്നത് നിര്‍ത്തൂ, ആരും പെര്‍ഫക്‌ട് അല്ല, ആര്‍ക്കും പെര്‍ഫെക്‌ട് ആവാന്‍ കഴിയില്ല എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഹാഷ്ടാഗുകള്‍ പങ്കുവച്ചാണ്.
അനുമോളുടെ കുറിപ്പിലൂടെ
വസ്ത്രങ്ങള്‍, ആക്‌സസറീസ്, വാക്കുകള്‍, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ത്ഥ്യവും ആത്മാര്‍ത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും അനുമോള്‍ കുറിച്ചു.