പര്‍ദ്ദ ധരിച്ച് മാത്രമെ പുറത്തിറങ്ങാറുള്ളു; മാളുകളില്‍ പോയാല്‍ എല്ലാ കടകളിലും കയറി ഇറങ്ങണം; ആരും ഞാൻ കാരണം ബുദ്ധിമുട്ടരുത്: അനുമോൾ

Malayalilife
 പര്‍ദ്ദ ധരിച്ച് മാത്രമെ പുറത്തിറങ്ങാറുള്ളു; മാളുകളില്‍ പോയാല്‍ എല്ലാ കടകളിലും കയറി ഇറങ്ങണം; ആരും ഞാൻ കാരണം ബുദ്ധിമുട്ടരുത്: അനുമോൾ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോള്‍. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താന്‍ പുറത്തേക്കിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിച്ച് മാത്രമെ ഇറങ്ങാറുള്ളു എന്നാണ് താരം പറയുന്നത്. തനിക്ക് മാളുകളില്‍ പോയാല്‍ എല്ലാ കടകളിലും കയറി ഇറങ്ങണം. താന്‍ എന്താണിങ്ങനെ എല്ലായിടത്തും കയറി ഇറങ്ങുന്നതെന്ന് ആളുകള്‍ വിചാരിക്കരുതല്ലോ. പിന്നെ ശരീരം ടാന്‍ ആകാതിരിക്കാന്‍ കൂടി വേണ്ടിയാണ് എന്നത് മറ്റൊരു സത്യം.

ചിലപ്പോള്‍ നമ്മള്‍ പുറത്ത് പോകുമ്പോള്‍ ആളുകള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഓടി വരും അപ്പോള്‍ ചെറിയ ആള്‍ക്കൂട്ടം ഉണ്ടാകും. കൂടി നില്‍ക്കുന്നവരെല്ലാം സ്‌നേഹം കൊണ്ട് വന്നവരാണെങ്കിലും പരിസരത്തുള്ള മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി ചേട്ടന്‍മാര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് പരമാവധി അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാറുണ്ട്. ബസില്‍ സഞ്ചരിക്കുമ്പോള്‍ പോലും പര്‍ദ്ദ ധരിക്കാറുണ്ട്. ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ തന്റെ സ്റ്റാര്‍ മാജിക്കിലെ ഒരു വൈറല്‍ വീഡിയോ അപ്പുറത്തിരുന്ന ചേട്ടന്‍ കണ്ടു കൊണ്ടിരിക്കുകയാണ്. താന്‍ പര്‍ദ്ദ ധരിച്ചിരുന്നതിനാല്‍ തന്നെ മനസ്സിലായില്ല.

വീഡിയോ കണ്ട് ചേട്ടന്‍ പൊട്ടിച്ചിരിക്കുന്നത് കണ്ട് സന്തോഷം അടക്കാനായില്ല. അപ്പോള്‍ താന്‍ മുഖത്തെ തുണി മാറ്റി താന്‍ തന്നെയാണ് വീഡിയോയിലുള്ളതെന്ന് പറഞ്ഞു. ആദ്യം ആ ചേട്ടന്‍ വിശ്വസിച്ചില്ലെങ്കിലും ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ചേട്ടന്‍ അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു. ആ ചേട്ടന് തന്നെ നേരിട്ട് കണ്ടപ്പോഴുള്ള സന്തോഷം കണ്ട് തനിക്ക് സങ്കടം വന്നു. ചില ചേച്ചിമാരൊക്കെ വന്ന് കെട്ടിപിടിക്കുകയും വീട്ടിലെ ഒരു അംഗത്തെ പോലെ സംസാരിക്കുകയുമെല്ലാം ചെയ്യാറുണ്ട് എന്നാണ് അനു മോള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Actress Anumol words about funny inccident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES