മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു. എന്നാൽ ഇപ്പോൾ തമിഴ് നാട്ടിലെ ജനങ്ങളും കേരളത്തിലെ ജനങ്ങളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
2000 ത്തിലാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ആ സിറ്റി എനിക്ക് മാജിക്കാണെന്നാണ് താരം പറയുന്നത്. കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല് 'ആ കുഴപ്പമില്ല' എന്ന് പറയും. ജീവിതം നല്ല രിതിയില്‍ മുന്നോട്ട് പോകുമെങ്കിലും അതേ പറയൂ.അതേ സമയം ചെന്നൈയിലെ ഒരു ചായക്കടയില്‍ പോയി ഇതേ ചോദ്യം ചോദിച്ചാല്‍ 'സൂപ്പറാ പോയിട്ടിറ്‌ക്കേ' എന്നാകും പറയുക എന്നാണ് വിനീത് പറയുന്നത്. അതാണ് അവരുടെ മനോഭാവമെന്നും അവിടുത്തെ ജനങ്ങളുടെ ഒരു പോസിറ്റിവിറ്റി ആണതെന്നും വിനീത് അഭിപ്രായപ്പെടുന്നു.
ഇതേ അഭിമുഖത്തില്‍ തന്നെ എന്തുകൊണ്ടാണ് ചിത്രത്തിന് ഹൃദയം എന്ന പേരിട്ടതെന്നും വിനീത് വെളിപ്പെടുത്തുന്നുണ്ട്. സിനിമക്കായി ഒരുപാട് പേരുകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഒന്നും തൃപ്തികരമായിരുന്നില്ലെന്നാണ് വിനീത് പറയുന്നത്. 'തട്ടത്തിന്‍ മറയത്ത്' എന്ന പേര് കേള്‍ക്കുമ്പോള്‍ അതൊരു മുസ്ലിം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്ന് ആളുകള്‍ക്ക് മനസിലാവും. 'ജേക്കബിന്റെ സ്വര്‍ഗരാജ്യവും' അങ്ങനെ തന്നെയാണെന്നും വിനീത് പറയുന്നു.പ്രിയദര്‍ശന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ 'ചിത്രം', 'കിലുക്കം' പോലെ സിനിമയുടെ ഫീലിനോട് ചേര്‍ന്നു നില്‍ക്കുന്ന പേരുകളാണെന്നും എന്നാല്‍ അതൊന്നും പ്രത്യേകിച്ച് ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതല്ലെന്നും വിനീത് ചൂണ്ടിക്കാണിക്കുന്നു. സമാനമായ രീതിയില്‍ തന്റെ സിനിമയ്ക്ക് ഹൃദയം എന്ന പേരിട്ടത് പ്രേക്ഷകര്‍ക്ക് അതിനോട് കണക്ഷന്‍ കിട്ടാനാണെന്നായിരുന്നു ആഗ്രഹമെന്നാണ് വിനീത് പറയുന്നത്.