ഭാര്യയുടെ മുഴുവൻ സ്വർണ്ണവും മോഷണം പോയിരുന്നു;20 ഓളം പവനുണ്ടായിരുന്നു: ഉണ്ണി രാജ്

Malayalilife
ഭാര്യയുടെ മുഴുവൻ സ്വർണ്ണവും മോഷണം പോയിരുന്നു;20 ഓളം പവനുണ്ടായിരുന്നു: ഉണ്ണി രാജ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഉണ്ണി രാജ്.  മറിമായം എന്ന പരമ്പരയിലൂടെയാണ് താരത്തെ പ്രേക്ഷകർ അടുത്തറിഞ്ഞതും. കഴിഞ്ഞ കുറച്ചു നാളുകളായി പരമ്പരയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. സഹതാരങ്ങളെല്ലാം ഒരേ സ്വരത്തിൽ തന്നെ  ഉണ്ണി വീണ്ടും മടങ്ങി വരുമെന്ന് പറഞ്ഞിരുന്നു. തുടക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു കാസർകോട് ഭാഷ പറയുന്ന ഉണ്ണിക്ക്  ലഭിച്ചത്. എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ അതിഥിയായെത്തിയതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകളിങ്ങനെ

വിവാഹം ആലോചിച്ചോണ്ടിരിക്കുന്ന സമയത്ത് നാടകക്കാരനാണെന്ന് പറഞ്ഞത് വലിയ പ്രശ്‌നമായിരുന്നു. പെയിന്റ് പണിക്കാരനാണ് എന്ന് പറയുന്നതിനൊപ്പം നാടകവും ചെയ്യുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുമായിരുന്നു. നല്ലൊരു പെയിന്ററാണെന്നായിരുന്നു ഭാര്യയോട് പറഞ്ഞത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ നാടകത്തിന് പോയിരുന്നു. കുടുംബം നന്നായി നോക്കുന്നതിനാൽ ഭാര്യ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല.

ഭാര്യയുടെ മുഴുവൻ സ്വർണ്ണവും മോഷണം പോയിരുന്നു. കുട്ടിക്ക് ഒരു മാസമുള്ളപ്പോഴായിരുന്നു അത്. താലിമാലയടക്കം പോയിരുന്നു. 20 ഓളം പവനുണ്ടായിരുന്നു. ഞാൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു. കലാപരിപാടിയൊക്കെ നിർത്തി ഗൾഫിലേക്ക് പോവാമെന്ന് കരുതി പാസ്‌പോർട്ട് എടുത്തു. എന്നാൽ വിചാരിച്ച പോലെ അത് നടന്നില്ല. പിന്നെ വീണ്ടും പെയിന്റും കലയുമായി ഇറങ്ങുകയായിരുന്നു. കല അങ്ങനെ ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. പിന്നീട് താലിമാലയൊക്കെ ഭാര്യയ്ക്ക് മേടിച്ച് കൊടുത്തു. ആ കള്ളനെ കണ്ടുപിടിക്കാനൊന്നും പറ്റിയിരുന്നില്ല

Read more topics: # Actor unni raj ,# words goes viral
Actor unni raj words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES