Latest News

എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ലിഡിയ ആണ്; നമ്മൾ നമ്മളായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം: ടൊവിനോ തോമസ്

Malayalilife
എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ലിഡിയ ആണ്; നമ്മൾ നമ്മളായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം: ടൊവിനോ തോമസ്

ലയാളി പ്രേക്ഷകർ ഞെഞ്ചിലേറ്റിയ യുവ താരങ്ങളിൽ ഒരാളാണ് നടൻ ടോവിനോ തോമസ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. സോഷ്യൽ മീഡിയയിലൂടെ തന്നെ താരം തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം  2014 ഒക്ടോബർ 25 നായിരുന്നു നടന്നത്. ഇസ, തഹാൻ എന്നീ രണ്ട് കുട്ടികളുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് പണ്ട് ദേഷ്യം കൂടുതലായിരുന്നുവെന്നും അതിന് കൂടുതൽ ഇരയായിട്ടുള്ളത് ലിഡിയ ആണെന്നുമാണ് അഭിമുഖത്തിനിടെ ടൊവിനോ പറഞ്ഞത്. വാക്കുകളിങ്ങനെ

‘പണ്ട് താൻ വളരെ പെട്ടന്ന് ദേഷ്യം വരുന്ന മനുഷ്യൻ ആയിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. ഞാൻ പണ്ട് ടോക്സിക്ക് ആയിരുന്നു എന്ന് അം​ഗീകരിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. പണ്ട് എന്നെ അറിയുന്നവർക്ക് ഇന്ന് എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് കേൾ‍ക്കുമ്പോൾ ചിലപ്പോൾ അവർക്ക് ഒരു കൗതുകം ഉണ്ടാകും.

എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ലിഡിയ ആണെന്ന് ഞാൻ പറയും. തെറ്റ് പറ്റിയാൽ തിരുത്തണം മുന്നോട്ട് പോകണം, അതാണ് എൻ്റെയൊരു രീതി. നമ്മൾ നമ്മളായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം, ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. പണ്ടത്തെ കാലഘട്ടവും അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഇതിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയും അങ്ങനെയല്ല നമ്മൾ മോശം അവസ്ഥയിൽ ആണെങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് പ്രശ്‌നം. നമ്മൾ നമ്മളായി ഇരിക്കുക എന്നത് മാത്രമാണ് കാര്യം’.
 

Read more topics: # Actor tovino thomas ,# words about wife
Actor tovino thomas words about wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES