Latest News

പറയുമ്പോള്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍; വ്യത്യസ്തമായ ഹോബിയെക്കുറിച്ച് വെളിപ്പെടുത്തി ടൊവിനോ തോമസ്

Malayalilife
പറയുമ്പോള്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍; വ്യത്യസ്തമായ ഹോബിയെക്കുറിച്ച് വെളിപ്പെടുത്തി  ടൊവിനോ   തോമസ്

യുവതാരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ടൊവിനോ തോമസ്. വില്ലനായും നായകനായും സഹനടനായുമൊക്കെ ടൊവിനോ തിളങ്ങുകയാണ്. സിനിമയില്‍ തിരക്കേറുമ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ടൊവിനോ ശ്രമിക്കാറുണ്ട്. എന്നാൽ ഇപ്പോൾ  തന്റെ വ്യത്യസ്തമായൊരു ഹോബിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ടൊവീനോ തോമസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഒഴിവുസമയങ്ങളില്‍ പക്ഷി നിരീക്ഷണം ഇഷ്ട വിനോദമാണെന്ന് താരം പറയുന്നു.

എനിക്കൊരു ബൈനോക്കുലറൊക്കെയുണ്ട്. പക്ഷി നീരീക്ഷണം ഇഷ്ടമാണ്. ഐ നേച്ചര്‍ എന്നൊരു അപ്ലിക്കേഷനുണ്ട്. ചെറിയൊരു പൂമ്പാറ്റയാണെങ്കിലും വണ്ടാണെങ്കിലും അതിന്റെ ഫോട്ടോ എടുത്ത് ഇട്ടാല്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടും. അതൊക്കെ എനിക്കിഷ്ടമാണ്. പക്ഷി നിരീക്ഷണവും ഇഷ്ടമാണ്.

പറയുമ്പോള്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. ഇതാരെങ്കിലും കണ്ടാല്‍ കളിയാക്കുമെന്നേ, എല്ലാവരും ചെയ്യുന്ന കാര്യമാണെങ്കില്‍ കുഴപ്പമില്ല. നമ്മളൊരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ കലപില സൗണ്ട് കേള്‍ക്കില്ലേ, ഒത്തിരി കിളികള്‍ നമുക്ക് ചുറ്റുമുണ്ട്. ഞാനതിനെയൊക്കെ നോക്കും. നാച്ചുറലിസ്റ്റ് ഫ്രണ്ടുണ്ടെങ്കിലേ അത് ഏത് വിഭാഗത്തിലാണെന്ന് എനിക്ക് പറയാനാവൂ. ടൊവീനോ പറഞ്ഞു.
 

Actor tovino thomas words about hobby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES