ഒരു പത്ത് അയ്യായിരം ഗര്‍ഭിണികള്‍ വയറൊക്കെ തള്ളിപിടിച്ച് നില്‍ക്കുന്ന കാഴ്ച കണ്ട് എനിക്കിങ്ങനെ സുഖിക്കണം; എന്റെ മകളാണ് അങ്ങനെ വന്ന് നില്‍ക്കുന്നതെങ്കില്‍ ഞാന്‍ ആ വയറ്റത്ത് ഉമ്മ വെയ്ക്കും: സുരേഷ് ഗോപി

Malayalilife
ഒരു പത്ത് അയ്യായിരം ഗര്‍ഭിണികള്‍ വയറൊക്കെ തള്ളിപിടിച്ച് നില്‍ക്കുന്ന കാഴ്ച കണ്ട് എനിക്കിങ്ങനെ സുഖിക്കണം; എന്റെ മകളാണ് അങ്ങനെ വന്ന് നില്‍ക്കുന്നതെങ്കില്‍ ഞാന്‍ ആ വയറ്റത്ത് ഉമ്മ വെയ്ക്കും: സുരേഷ് ഗോപി

ലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ സുരേഷ് ഗോപി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ  അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ തൃശൂരില്‍വെച്ച് ഗര്‍ഭിണിയായ ഒരു യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അന്ന് പലരും ആ പ്രവൃത്തിയെ മോശമായി ചിത്രീകരിച്ച്എത്തിയിരുന്നു. എന്നാൽ ഇപ്പോൾ  ആ വിവാദങ്ങള്‍ക്കെല്ലാമുള്ള മറുപടിയെന്നോണം സുരേഷ് ഗോപി തന്റെ പുതിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

 ‘ഒരു ഗര്‍ഭിണിയെ വഴിവക്കില്‍ വെച്ച് കണ്ടപ്പോള്‍ അവര്‍ അടുത്ത് വന്ന് സംസാരിച്ചപ്പോഴാണ് ഏഴ് മാസമായി അനുഗ്രഹിക്കുമോയെന്ന് ചോദിച്ചത്.അപ്പോഴാണ് ഞാന്‍ ആ കുട്ടിയുടെ വയറില്‍ കൈവെച്ചത്. അപ്പോഴേക്കും അത് പലര്‍ക്കും അസുഖമുണ്ടാക്കി. എന്റെ മകളാണ് അങ്ങനെ വന്ന് നില്‍ക്കുന്നതെങ്കില്‍ ഞാന്‍ ആ വയറ്റത്ത് ഉമ്മ വെയ്ക്കും, കൈവെ്ച് തടവും, നല്ല പാട്ട് കൊടുക്കുകയുമെല്ലാം ചെയ്യും.’

‘ലോകത്തില്‍ ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ കാഴ്ച… തൃശൂര്‍ പൂരമാണെങ്കിലും അതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് ഒരു പത്ത് അയ്യായിരം ഗര്‍ഭിണികള്‍ വയറൊക്കെ തള്ളിപിടിച്ച് നില്‍ക്കുന്ന കാഴ്ച കണ്ട് എനിക്കിങ്ങനെ സുഖിക്കണം.’എനിക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണത്. അതുപോലെ കുഞ്ഞുങ്ങളെ കണ്ടാലും ഞാന്‍ പോയി എടുക്കും’ സുരേഷ് ഗോപി പറയുന്നു.

 

Read more topics: # Actor suresh gopi,# words viral
Actor suresh gopi words viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES