കലയെ സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്ക് മതവും രാഷ്ട്രീയവുമില്ല; രമേശ് ചെന്നിത്തല സിനിമ കണ്ടിട്ട് എന്നെ വിളിക്കുമെന്ന് ഉറപ്പാണ്; അദ്ദേഹത്തിന് എന്റെ രാഷ്ട്രീയം വെറുപ്പാണ്: സുരേഷ് ഗോപി

Malayalilife
കലയെ സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്ക് മതവും രാഷ്ട്രീയവുമില്ല; രമേശ് ചെന്നിത്തല സിനിമ കണ്ടിട്ട് എന്നെ വിളിക്കുമെന്ന് ഉറപ്പാണ്; അദ്ദേഹത്തിന് എന്റെ രാഷ്ട്രീയം വെറുപ്പാണ്: സുരേഷ് ഗോപി

ലയാള സിനിമ ആസ്വാദകരുടെ ആക്ഷൻ കിംഗ് ആണ് നടൻ സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ പ്രദർശനത്തിന് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ച് മനസ്സുതുറന്ന് സുരേഷ് ഗോപി. പാപ്പന്റെ’ ആദ്യ പ്രദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെയായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

‘രാഷ്ട്രീയ സിനിമ എന്നു പറയുന്നത് കുറച്ച് മതഭ്രാന്തന്മാര്‍ക്കാണ്. വേറെയാര്‍ക്കും കാണില്ല. നിങ്ങളൊന്ന് മലപ്പുറത്തേയ്ക്ക് പോയി നോക്കിക്കോ ആരൊക്കെയാണ് സിനിമ കാണാന്‍ വരുന്നതെന്ന്. ഓരോ ജില്ലയിലും കൈവിരലില്‍ എണ്ണാവുന്ന അത്ര ആളുകളെ ഉണ്ടാകൂ. അതൊന്നും ഏശില്ല. കലയെ സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്ക് മതവും രാഷ്ട്രീയവുമില്ല. രമേശ് ചെന്നിത്തല സിനിമ കണ്ടിട്ട് എന്നെ വിളിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയം വെറുപ്പാണ്’ എന്നും സുരേഷ് ഗോപി പറഞ്ഞു.

 ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. മാത്രമല്ല.  ചിത്രത്തില്‍ പ്രധാന വേഷത്തെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും അവതരിപ്പിക്കുന്നുണ്ട്.

Actor suresh gopi words about ramesh chennithala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES