Latest News

ആ വലിയ ഉറക്കം കഴിഞ്ഞ് ഞാന്‍ കണ്ണുതുറന്നത് പുതിയൊരു ലോകത്തേക്കായിരുന്നു; അതിജീവനത്തിന്റെ നാളുകൾ പങ്കുവച്ച് നടൻ സുധീർ

Malayalilife
ആ വലിയ ഉറക്കം കഴിഞ്ഞ് ഞാന്‍ കണ്ണുതുറന്നത് പുതിയൊരു ലോകത്തേക്കായിരുന്നു; അതിജീവനത്തിന്റെ നാളുകൾ പങ്കുവച്ച്  നടൻ സുധീർ

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുധീർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങളിലൂടെ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ജീവിതം മാറ്റി മറിച്ച ക്യാന്‍സറിനെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചുമെല്ലാം സുധീര്‍ ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

ആ വലിയ ഉറക്കം കഴിഞ്ഞ് ഞാന്‍ കണ്ണുതുറന്നത് പുതിയൊരു ലോകത്തേക്കായിരുന്നുവെന്നാണ് അതിജീവനത്തെ കുറിച്ച് സുധീര്‍ പറയുന്നത്. എല്ലാവരേയും കൂടുതല്‍ സ്‌നേഹിക്കാന്‍ കൊതിക്കുന്ന മനസോടെയായിരുന്നു താന്‍ കണ്ണുതുറന്നതെന്നും ഈ ലോകത്തിലെ ജീവിതം എത്ര നിസ്സാരമാണെന്ന തിരിച്ചറിവോടെയാണ് ഐസിയുവിലെ മുറിയില്‍ നിന്നും താന്‍ എഴുന്നേറ്റതെന്ന് സുധിര്‍ പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കൂള എന്ന ചിത്രത്തിലെ സുധീറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി സുധീര്‍ നടത്തിയ മേക്കോവറും കൈയ്യടി നേടിയിരുന്നു. 2011 മുതല്‍ ജിം ആയിരുന്നു തന്റെ ലോകമെന്നാണ് സുധീര്‍ പറയുന്നത്. ഡ്രാക്കൂളയ്ക്ക് വേണ്ടിയാണ് ബോഡി ബില്‍ഡിംഗ് തുടങ്ങിയതെന്നും എന്നാല്‍ സിനിമ കഴിഞ്ഞിട്ടും മസിലുകളോടുള്ള ഹരം മാറിയില്ലെന്നും സുധീര്‍ പറയുന്നു.

 ഒരു വര്‍ഷം മുമ്പ് മുണ്ടില്‍ ചോര കാണുകയായിരുന്നു. ആ സമയത്ത് താന്‍ ഹൈറേഞ്ചിലായിരുന്നു. അതിനാല്‍ അട്ട കടിച്ചതാകുമെന്നായിരുന്നു കരുതിയിരുന്നതെന്നും അതിനാല്‍ കാര്യമാക്കി എടുത്തില്ലെന്നും സുധീര്‍ പറയുന്നു. അടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചതോടെയാണ് ഡോക്ടറെ കാണുന്നത്. പ്രാഥമിക നിഗമനത്തില്‍ പറഞ്ഞത് പൈല്‍സ് ആകുമെന്നായിരുന്നു.

കൊളനോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിും ചെയ്യാന്‍ പറയുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. മരുന്നുകള്‍ വാങ്ങിയെങ്കിലും താന്‍ പിന്നീട് ആ വഴിയ്ക്ക് പോയില്ലെന്നാണ് സുധീര്‍ പറയുന്നത്. ടെസ്റ്റുകളോടുള്ള പേടിയായിരുന്നു കാരണം.മരുന്ന് കഴിച്ചപ്പോള്‍ ബ്ലീഡിംഗ് കുറഞ്ഞുവെന്നും സുധീര്‍ പറയുന്നു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ തിരക്കിലേക്ക് കടക്കുകയായിരുന്നു പിന്നീട്. അതോടെ താന്‍ അസുഖമെല്ലാം മറന്നു. എന്നാല്‍ തന്റെ ശരീരം താന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു ദിവസം മമ്മൂക്ക തന്നോട് എന്തുപറ്റി നിന്റെ മസിലൊക്കെ ഉടഞ്ഞുവല്ലോടാ എന്ന് ചോദിച്ചുവെന്ന് സുധീര്‍ പറയുന്നു. ഹേയ് ഇല്ലല്ലോ മമ്മൂക്കാ ഇതല്ലേ മസില്‍ എന്നു പറഞ്ഞ് താന്‍ മസില്‍ പെരുപ്പിക്കുമ്പോഴും തന്റെയുള്ളിലെ ക്യാന്‍സര്‍ രണ്ടാം സ്‌റ്റേജ് കഴിഞ്ഞിരുന്നുവെന്നാണ് സുധീര്‍ പറയുന്നത്. ഇപ്പോള്‍ ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും തിരികെ വരികയാണ് സുധീര്‍. 
 

Read more topics: # Actor sudheer,# words about her health
Actor sudheer words about her health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക