Latest News

കരള്‍ മാറ്റിവയ്ക്കാന്‍ എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷന്‍ വേണം; അമ്മയ്ക്ക് അത്ര നേരം അനസ്‌തേഷ്യ താങ്ങാനുള്ള കെല്‍പ്പ് ഇല്ലായിരുന്നു: സിദ്ധാര്‍ത്ഥ് ഭരതന്‍

Malayalilife
കരള്‍ മാറ്റിവയ്ക്കാന്‍ എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷന്‍ വേണം; അമ്മയ്ക്ക് അത്ര നേരം അനസ്‌തേഷ്യ താങ്ങാനുള്ള കെല്‍പ്പ് ഇല്ലായിരുന്നു: സിദ്ധാര്‍ത്ഥ് ഭരതന്‍

കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ വിയോഗ വാർത്ത ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒന്നായിരുന്നു. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അനശ്വരമാക്കി മാറ്റിയതും. എന്നാൽ ഇപ്പോൾ കെ .പി.എ.സി.ലളിതയുടെ അവസാന ദിവസങ്ങളെ കുറിച്ച്‌ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. 

ലളിതയുടെ ആരോഗ്യം വളരെ മോശമായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. കരള്‍ മാറ്റി വെക്കുക എന്നത് മാത്രമാണ് അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. പക്ഷേ അത് വെക്കാനുള്ള ആരോഗ്യം വേണം. എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷനാണ്. അത്രയും നേരം അനസ്തേഷ്യ താങ്ങാന്‍ പറ്റിയ ഹൃദയം വേണം. അവരെ നേരെ നിര്‍ത്തിയാല്‍ തന്നെ അത്രയും മണിക്കൂര്‍ പിടിച്ച്‌ നില്‍ക്കാനുള്ള ആരോഗ്യം ഉണ്ടാവണം. ഓപ്പറേഷന് ശേഷം മൂന്ന് മാസത്തോളം ഈ അവയവം ശരീരവുമായി യോജിക്കുന്നുണ്ടോന്ന് നോക്കണം. അതും ഐസിയു സെറ്റപ്പിലാണ്. അമ്മയുടെ ആരോഗ്യം അത്രത്തോളം മോശമായിരുന്നെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലും തമിഴിലുമായി ഇതുവരെ 550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു പ്രാവശ്യവും ലഭിച്ചു. 2016 മുതൽ കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

Actor siddarth bharathan words about kpac lalitha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES