നടി ഭാനുപ്രിയയെ പരിചയപ്പെടുത്തുവാന്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് ആമുഖങ്ങളുടെയൊന്നും ആവശ്യമില്ല. നൃത്തവും അഭിനയവും കൊണ്ട് ആരാധകരെ മുഴുവന്‍ വിസ്മയിപ്പിച്ച നടിയ്ക്ക് മാനസിക രോഗവും മറവി രോഗവുമെല്ലാം ബാധിച്ചെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ മരണശേഷം ആരും നോക്കാനില്ലാതായതോടെ അനുജത്തിയ്ക്കൊപ്പമാണ് ഭാനുപ്രിയ താമസിക്കുന്നതെന്നും മകള്‍ അമ്മയെ തനിച്ചു വിട്ട് ലണ്ടനിലേക്ക് പറന്നെല്ലാം കഥകള്‍ പുറത്തു വന്നു. എന്നാലിപ്പോഴിതാ, അതിനു പിന്നിലെ സത്യവും യാഥാര്‍ത്ഥ്യങ്ങളുമെല്ലാം മറനീക്കി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കഥകള്‍ അതിരുവിട്ടപ്പോഴാണ് അനുജത്തി തന്നെ രൂക്ഷ പ്രതികരണവുമായി രംഗത്തു വന്നത്.
വിവാഹിതയായ ഭാനുപ്രിയ ഭര്‍ത്താവ് മരിച്ച ശേഷം കുറച്ചു കാലം ഡിപ്രഷനിലായിരുന്നു. കാരണം, അത്രയധികം ഒരുമിച്ച ജീവിച്ചിരുന്നതെങ്കിലും ഇരുവരും തമ്മില്‍ സ്നേഹത്തോടെയും ഇഴയടുപ്പത്തോടെയും ആണ് കഴിഞ്ഞിരുന്നത്. ഹൃദയാഘാതം മൂലമുള്ള ആദര്‍ശിന്റെ മരണം സംഭവിച്ചത് യുഎസില്‍ വച്ചായിരുന്നു. അദ്ദേഹത്തെ അവസാന നോക്കുകാണുവാന്‍ കാലിഫോര്‍ണിയയിലേക്ക് പാഞ്ഞെത്തിയതില്‍ നിന്നുതന്നെ അദ്ദേഹത്തോടുള്ള ഭാനുപ്രിയയുടെ സ്നേഹം എത്രയായിരുന്നുവെന്ന് മനസിലാക്കാം. മരണ ശേഷം സ്വഭാവികമായുണ്ടായ ആ വേദന മറികടക്കുവാന്‍ ഭാനുപ്രിയയ്ക്ക് അല്‍പം സമയം വേണമായിരുന്നു. എന്നാല്‍ അതിനിടയിലും മകളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമെല്ലാം നിറവേറ്റിയത് ഭാനുപ്രിയ തന്നെയായിരുന്നു. മകള്‍ ലണ്ടനിലേക്ക് പോയപ്പോഴാണ് സിനിമയിലേക്ക് വീണ്ടും സജീവമാകുവാന്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായി വലിയ മികച്ച സിനിമകള്‍ നടിയെ തേടിയെത്തുകയും ചെയ്തു. എന്നാല്‍ അഭിനയിക്കാന്‍ തയ്യാറായി ഷൂട്ടിംഗ് സെറ്റുകളിലേക്ക് എത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് ഭാനുപ്രിയ തിരിച്ചറിഞ്ഞത്.
പറഞ്ഞ കഥകളോ കഥാപാത്രങ്ങളോ പ്രാധാന്യമോ ഒന്നും ഭാനുപ്രിയയ്ക്ക് ഉണ്ടായിരുന്നില്ല. വ്യത്യസ്ത ഭാഷകളിലായി മികച്ച സിനിമകള്‍ ചെയ്ത, അവാര്‍ഡുകള്‍ നേടിയ ഭാനുപ്രിയയെ അപമാനിക്കുന്നതിനു തുല്യമെന്നോണം ആ വേഷങ്ങള്‍ എത്തിയപ്പോള്‍ ഒട്ടും സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല നടിയ്ക്കത്. അതുപോലെ തന്നെ 80കളിലെ കൂട്ടുകാരികളുടെ അകല്‍ച്ചയും. പലപ്പോഴും സുഹൃത് സംഗമങ്ങളും 80കളിലെ ചെറുതും വലുതുമായ താരങ്ങളെല്ലാം ഒത്തുകൂടുമ്പോഴും മനപ്പൂര്‍വ്വം തന്നെ ഭാനുപ്രിയയെ ഒഴിവാക്കിയിരുന്നു. അന്വേഷിച്ചപ്പോള്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളൊന്നും ഇല്ലായിരുന്നുവെന്നായിരുന്നു മറുപടി. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളിലെല്ലാം അത്തരം മീറ്റപ്പുകള്‍ നടത്തിയപ്പോഴും ഒരു തരത്തിലുള്ള അന്വേഷണങ്ങളും ഉണ്ടായില്ല. ഇതെല്ലാം ഭാനുപ്രിയയ്ക്ക് വലിയ സങ്കടമാണ് നല്‍കിയത്. എന്നാല്‍ ഒന്നിനോടും പ്രതികരിക്കേണ്ടതില്ലായെന്ന് അനിയത്തിയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു ഭാനുപ്രിയ.
എന്നാല്‍ ചേച്ചിയുടെ മാനസിക വേദന കണ്ട് സഹിക്കാന്‍ കഴിയാതായപ്പോഴാണ് അനുജത്തി ശാന്തിപ്രിയ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. ഇനി അഭിനയിക്കുന്നില്ലെന്ന കടുത്ത തീരുമാനത്തിലാണ് ഭാനുപ്രിയ ഉള്ളത്. എങ്കിലും ബാഡ് ഗേള്‍ എന്ന ചിത്രത്തിനു വേണ്ടി ശാന്തിപ്രിയയ്ക്ക് ഡബ്ബ് ചെയ്തത് ഭാനുപ്രിയയാണ്. ചേച്ചിയെ കുറിച്ച് അനാവശ്യമായി പടച്ചുവിടുന്ന കഥകളില്‍ ശാന്തിപ്രിയയ്ക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. ചേച്ചിയുടെ മനോനിലയില്‍ യാതൊരു തകരാറുമില്ല. ദയവ് ചെയ്ത് ചേച്ചിയെക്കുറിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക. യൂട്യൂബില്‍ അനാവശ്യമായി ആരൊക്കെയോ ചേച്ചിയെക്കുറിച്ച് ഒന്നുമറിയാതെ സംസാരിക്കും. അത് തെറ്റാണ്. വേണമെങ്കില്‍ നടപടിയെടുക്കാം. പക്ഷേ അതിന്റെ ആവശ്യമില്ല. ചേച്ചിക്ക് വേറെ വീടുണ്ട്, മകള്‍ ലണ്ടനിലാണ് പഠിക്കുന്നത്. ഇടയ്ക്ക് അങ്ങോട്ടു പോകും. മറ്റു സമയങ്ങളില്ലൊം ഞങ്ങള്‍ക്കൊപ്പമാണ്.'' എന്നാണ് ശാന്തിപ്രിയയുടെ വാക്കുകള്‍.