മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്ന് പിള്ളേര് വന്നിട്ടുണ്ട്; ബിഗ് ബിയെ കുറിച്ച് പറഞ്ഞ് നടൻ ഷൈന്‍ ടോം ചാക്കോ

Malayalilife
മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്ന് പിള്ളേര് വന്നിട്ടുണ്ട്;  ബിഗ് ബിയെ കുറിച്ച്  പറഞ്ഞ്  നടൻ ഷൈന്‍ ടോം ചാക്കോ

തിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ  സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളില്‍ ഇടം പിടിക്കുന്നത് ഷൈന്‍ ടോം ചാക്കോയുടെ വാക്കുകളാണ്. ഭീഷ്മ പര്‍വത്തെകുറിച്ചും ബിഗ് ബി മലയാള സിനിമയിലുണ്ടാക്കി മാറ്റത്തെ കുറിച്ചുമാണ്  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്.


 ''നടനാവുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാന്‍. കമല്‍ സംവിധാനം ചെയ്ത കറുത്തപക്ഷികള്‍ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് അമല്‍ നീരദ് മമ്മൂട്ടിയെ വെച്ച് പടം ചെയ്യാനൊരുങ്ങുന്ന കാര്യം താന്‍ അറിയുന്നത്.ഞാന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു.അതുകഴിഞ്ഞ് ആഷിഖിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് അമലിനെ ഒക്കെ കാണുന്നത്.ഞാനും ആഷിഖും കമല്‍ സാറിന്റെ കറുത്തപക്ഷികള്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ആ സമയത്താണ് ബോംബെയില്‍ നിന്ന് കുറച്ച് ടീം വന്നിട്ടുണ്ടെന്ന് അറിയുന്നത്.അതാണ് അമലും (അമല്‍ നീരദ്) സമീറുമൊക്കെ (സമീര്‍ താഹിര്‍). അന്നവര് ബോംബെയില്‍ രാംഗോപാല്‍ വര്‍മയുടെ പടങ്ങളില്‍ ആയിരുന്നു വര്‍ക്ക് ചെയ്തിരുന്നത്, സിനിമാറ്റോഗ്രഫി ഒക്കെ.

ബോംബെയില്‍ നിന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട, മമ്മൂക്കയെ വെച്ച് പടം ചെയ്യാന്‍, എന്ന് കേട്ടു. ബോംബെയില്‍ നിന്നോ, എന്നൊക്കെ ഞാന്‍ വിചാരിച്ചു. അപ്പോഴാണ് ഞാന്‍ ആദ്യമായി ഇങ്ങനെ ഒരു ടീമിനെക്കുറിച്ച് അറിയുന്നത്.എറണാകുളത്തെ സിനിമാക്കാരെ ഒന്നും എനിക്ക് വലിയ പിടിത്തം ഉണ്ടായിരുന്നില്ല. ഇവരാണെങ്കില്‍ ബോംബെയില്‍ നിന്നായിരുന്നു. ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞിട്ടാണ് അറിയുന്നത്.

പക്ഷെ പടം ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് മനസിലായത്. അതൊരു ചേഞ്ചായിരുന്നു, മൊത്തം മലയാളം ഇന്‍ഡസ്ട്രിയില്‍ തന്നെ. വിഷ്വലി വളരെ ചേയ്ഞ്ച് ബിഗ് ബി ഉണ്ടാക്കി. അവതരണത്തിലും മ്യൂസിക്കിലും സ്റ്റൈലിലും എല്ലാം പുതിയ ഒരു സാധനം.പലരും ഇപ്പോഴും ബിഗ് ബി ഒരു ഹിറ്റല്ല, ഫ്ളോപ്പാണ് എന്ന് പറയുമെങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ ബിഗ് ബിയുടെ ആരാധകരാണ്. അത് പറയാനുള്ള മടി കൊണ്ട് മാത്രമാണ് അവര് ഇങ്ങനെ പറയുന്നത്,'' ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
 

Actor shine tom chacko words about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES