Latest News

ചാലക്കുടിയിലെ ഓട്ടോറിക്ഷക്കാർ ഇന്നും അവിടുത്തെ ഓട്ടോ സ്റ്റാന്റുകളിൽ മണിയുടെ പടം വെച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് നടൻ സാജൻ പള്ളുരുത്തി

Malayalilife
ചാലക്കുടിയിലെ ഓട്ടോറിക്ഷക്കാർ ഇന്നും അവിടുത്തെ ഓട്ടോ സ്റ്റാന്റുകളിൽ മണിയുടെ പടം വെച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് നടൻ സാജൻ പള്ളുരുത്തി

മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി.  മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. പക്ഷേ ഇന്നും മലയാളി മനസില്‍ അദ്ദേഹം ജീവിക്കുന്നുണ്ട്. എന്നാൽ മണിക്കൊപ്പംനിരവധി സ്റ്റേജ് ഷോകളിലും കോമഡി പരിപാടികളിലുമെല്ലാം പങ്കെടുത്തിട്ടുള്ള കലാകാരനാണ് സാജൻ പള്ളുരുത്തി. എന്നാൽ ഇപ്പോൾ മണിയോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ സാജൻ അദ്ദേഹത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

‘നാട്ടിൽ ആഘോഷങ്ങൾ വരുമ്പോൾ അദ്ദേഹം അതൊരു ഉത്സവമാക്കി മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ക്ഷണിക്കപ്പെടുന്ന അതിഥികൾ എല്ലാവരും എത്തും. ആ ഉത്സവത്തിന് അല്ലെങ്കിലും പെരുന്നാളിന് കൊഴുപ്പേകാൻ എന്തൊക്കെ ചെയ്യാൻ പറ്റും അതെല്ലാം മണി ചെയ്യും. അങ്ങനെ കുറെ രസകരമായ അനുഭവങ്ങൾ ഉണ്ട്.’

നല്ലൊരു വിഭവ സമൃദ്ധമായ സദ്യ ഒരുക്കും, ആളുകൾ വേണ്ട എല്ലാത്തരം പാനീയങ്ങളും ഉണ്ടാവും കുസൃതി കാണിക്കണമെങ്കിൽ അതുമാവാം, അങ്ങനെ രസകരമായിരുന്നു ആ കാലഘട്ടം. അദ്ദേഹം അതെല്ലാം ആഘോഷിച്ചു നടന്നിട്ടുള്ളതാണ്.’ ‘അദേഹത്തിന് ഒപ്പം ഞാൻ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ബലം ആരാധകരാണ്. ഒരിക്കൽ ശ്രീലങ്കയിൽ പോയപ്പോൾ അവിടെ ഒരുപാട് പേർ ചുറ്റും കൂടി. ഇത് എങ്ങനെ എന്ന് ചോദിച്ചപ്പോൾ ജെമിനി സിനിമ കണ്ടവരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കൽ കോയമ്പത്തൂരിൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയപ്പോൾ തമിഴ് നടന്മാർ ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ തമിഴിലും തെലുങ്കിലും ഒക്കെ നിറഞാടാൻ ഒരു മിമിക്രി കലാകാരന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്,’

‘ചാലക്കുടിയിലെ ഓട്ടോറിക്ഷക്കാർ ഇന്നും അവിടുത്തെ ഓട്ടോ സ്റ്റാന്റുകളിൽ അദ്ദേഹത്തിന്റെ പടം വെച്ചിട്ടുണ്ട്. അത്രമാത്രം സഹായങ്ങളാണ് അദ്ദേഹം അവർക്ക് ചെയ്തിട്ടുള്ളത്. പല പാവങ്ങളുടെയും ഇല്ലായ്മയും വെല്ലായ്മയും പോരായ്മയും തിരിച്ചറിയുന്ന ഒരു കരുത്തനായിരുന്നു അദ്ദേഹം. ഒപ്പം തന്നെ നല്ലൊരു നായകനും ചാലക്കുടി നാടിന്റെ അഭിമാനവുമായിരുന്നു അദ്ദേഹം.’ സാജൻ പള്ളുരുത്തി പറഞ്ഞു.
 

Actor sajan palluruthi words about kalabhavan mani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES