Latest News

ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ഭാര്യ അവിടെ ഉണ്ടായിരുന്നു; ആ ദിവസം കൃത്യമായി അവളെത്തി; തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി

Malayalilife
 ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ഭാര്യ അവിടെ ഉണ്ടായിരുന്നു; ആ ദിവസം കൃത്യമായി അവളെത്തി; തുറന്ന് പറഞ്ഞ് രമേഷ്  പിഷാരടി

ലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും അവതാരകനും എല്ലാമാണ് നടൻ  രമേഷ് പിഷാരടി. താരം നായക വേഷത്തിൽ എത്തിയ നോ വേ ഒൗട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് പിഷാരടിയുടെ രസകരമായ അഭിമുഖമാണ്.  നടന്‍ അഭിമുഖത്തിലൂടെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിച്ചതിനെ കുറിച്ചാണ് പറഞ്ഞത്. മഞ്ജു വാര്യരെ കാണാന്‍ വേണ്ടിയിട്ടായിരുന്നു സൗമ്യ ലൊക്കേഷനില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് കണ്ടിട്ട് ഭാര്യ ഒന്നും പറഞ്ഞില്ല എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിഷാരടി വെളിപ്പെടുത്തി.

ചിത്രത്തിലെ എന്റെ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ഭാര്യ അവിടെ ഉണ്ടായിരുന്നു. ബാക്കി ഒരു ദിവസവും വരാതെ കൃത്യമായിട് ആ ദിവസം തന്നെ അവള്‍ അവിടെ വന്നു. സംവിധായകന്‍ ചാര്‍ട്ട് ചെയ്തത് ആ സീനായിരുന്നുവെന്ന് ഞാനും അറിഞ്ഞില്ല. ആ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന അന്ന് തൊട്ടപ്പുറത്ത് മഞ്ജു വാര്യരുടെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. മഞ്ജുവിനെ കാണാന്‍ വേണ്ടിയായിരുന്നു മക്കള്‍ക്കൊപ്പം എത്തിയത്. അന്നായിരുന്നു എനിക്ക് ആ സീനിന്റെ ഷൂട്ടുള്ളത്. പിഷാരടി ആ സംഭവം ഓര്‍ത്തു കൊണ്ട് പറഞ്ഞു. 

പണ്ടൊക്കെ നമ്മള്‍ ഒരു പ്രേഗ്രാമിന് പോകുമ്‌ബോള്‍ നാട്ടില്‍ നിന്നുളള കൂട്ടുകാരന്‍ ആ പരിപാടി കണ്ടാല്‍ പൊളിയുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. അത് പോലെയായിരുന്നു ഇതും. കൃത്യം ആ ദിവസം തന്നെ അവര്‍ വന്നു. എന്നാല്‍ ഭാര്യയുണ്ടായിട്ടും ആ സീന്‍ സുഖമായി എടുത്തു. അവളും കൂളായിരുന്നു. പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 

Actor ramesh pisharody words about wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES