മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ പിന്തുടര്ന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സിനിമാരംഗത്തേക്ക് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന് ഇബ്രാംഹീംകുട്ടി ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും നിരവധി വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ മകന് ദുല്ഖന് നടന് എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ദുല്‍ഖറിനൊപ്പം ആരാധകര്‍ക്ക് ഇഷ്ടമുളള ആളാണ് ഇബ്രാഹീംകുട്ടിയുടെ മകന് മക്ബൂല്‍ സല്‍മാനും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയേയും സഹോദരൻ ദുൽഖറിനേയും കുറിച്ച് മഖ്ബുൽ പറഞ്ഞ വാക്കുകളാണ്.
''ഒരു ഫാൻ ബോയി എന്ന നിലയിലാണ് മൂത്താപ്പയുടെ സിനിമകൾ കാണാറുള്ളത്. തിയേറ്ററിൽ കയറി കഴിഞ്ഞാൽ അങ്ങനെയാണ്. അതുപോലെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങളെല്ലാം ചോദിക്കാറുണ്ട്. അതിനെല്ലാം കൃത്യമായ മറുപടിയും നൽകാറുണ്ട്. വളരെ നല്ല ഉപദേശമാണ് അദ്ദേഹം എപ്പോഴും നൽകാറുള്ളതെന്നും'' താരം അഭിമുഖത്തിൽ പറയുന്നു.
സംശയങ്ങൾ ചോദിക്കുമ്പോൾ മമ്മൂട്ടിയുടെ പ്രതികരണം ഏങ്ങനെയായിരിക്കും എന്നുളള അവതാരകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയോടുള്ള ബഹുമാനം കലർന്നുള്ള ഭയത്തെ കുറിച്ച് പറയുന്നത്. ''അദ്ദേഹം എപ്പോഴും വളരെ നല്ല ഉപദേശമാണ് നൽകാറുള്ളത്. പിന്നെ ഭയം സ്വഭാവികമായും ഉണ്ടാകും. അത്രയും വലിയ സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. അപ്പോൾ തീർച്ചായായും ഒരു ബഹുമാനവും ഭയവുമൊക്കെയുണ്ടാവും. നമ്മളോടൊക്കെ അദ്ദേഹം വളരെ ജോളിയാണ്. കുടുംബത്തിലെ എല്ലാവരോടും ഒരുപോലെയാണെന്നും'' മഖ്ബൂൽ സൽമാൻ പറയുന്നു.
സഹോദരൻ ദുൽഖറിനെ കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. സാധാരണ സഹോദരന്മാരെ പോലെയാണ് തങ്ങൾ എന്നാണ് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ'' തമ്മിൽ കാണുമ്പോൾ സിനിമ ചർച്ചകൾ ഉണ്ടാവാറുണ്ട്. അദ്ദേഹം ചെയ്യുന്ന സിനിമകളെ കുറിച്ചും ചെയ്യാൻ പോകുന്ന സിനിമകളെ കുറിച്ചുമൊക്കെ പറയും. നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം താരാറുണ്ട്. അത് പോലെ ഇങ്ങോട്ടും ചെയ്യുന്ന സിനിമകളെ കുറിച്ച് അന്വേഷിക്കാറുണ്ട് . പക്ഷെ വലിയ ചർച്ചകളൊന്നും പരസ്പരമില്ല. സിനിമ ഇറങ്ങുമ്പോൾ ഇങ്ങനെയായിരിക്കും അല്ലെങ്കിൽ അങ്ങനെയാവും എന്ന് ഒന്നും പറയാറില്ല''.
'സാധരാണ ഒരു ചേട്ടനും അനിയനും തമ്മിൽ കാണുമ്പോൾ സംസാരിക്കുന്ന വിഷയങ്ങൾ മാത്രമേ ഞങ്ങളും സംസാരിക്കാറുള്ളൂ. വല്ലപ്പോഴും മാത്രമാണ് കാണുന്നത്. അപ്പോൾ പറയാൻ ദുൽഖറിനും തനിക്കും ഒരുപാട് വിശേഷങ്ങളുണ്ടാവും. സാധാരണ ഒരു ചേട്ടനും അനിയനും ആണ്.