മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സിനിമാരംഗത്തേക്ക് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാംഹീംകുട്ടി ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിരവധി വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖന്‍ നടന്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ദുല്‍ഖറിനൊപ്പം ആരാധകര്‍ക്ക് ഇഷ്ടമുളള ആളാണ് ഇബ്രാഹീംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാനും. നടന്‍ സുശാന്തിന്റെ മരണത്തില്‍ നെപ്പോട്ടിസം വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മഖ്ബൂലിനെതിരെയും ആരോപണങ്ങള്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കയാണ് അദ്ദേഹത്തിന്റെ പിതാവ് ഇബ്രാഹിംകുട്ടി.
മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ അഭിനയിച്ചിട്ടുളള മക്ബൂല്‍ 2012ല്‍ എകെ സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. ഇരുപതോളം ചിത്രങ്ങളില്‍ മക്ബൂല്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം മമ്മൂട്ടിയുടെ പേര് പറഞ്ഞ് നാളിതുവരെ മക്ബുല്‍ സിനിമയില്‍ ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലെന്ന് തുറന്നുപറയുകയാണ് ഇബ്രാഹിംകുട്ടി. തന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ സിനിമയില്‍ സ്വജനപക്ഷപാതം ഉണ്ടെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു ഇബ്രാഹിംകുട്ടി ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
16 സിനിമകളില്‍ വരെ മഖ്ബൂല്‍ ഓഡിഷന് പോയിട്ടുണ്ടെന്നും അതില്‍ ഫാസിലിന്റെ ലിവിങ്ങ് ടുഗെദര്‍ എന്ന ചിത്രം പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇബ്രാഹികുട്ടി പറയുന്നു. പക്ഷേ നാളിതുവരെ അവന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞോ തന്റെ പേര് പറഞ്ഞോ അവസരം ചോദിച്ചിട്ടില്ല എന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനി എന്ന ചിത്രത്തിലായിരുന്നു മക്ബൂല്‍ ആദ്യമായി നായകവേഷത്തിലെത്തിയത്. തുടര്‍ന്ന് മമ്മൂട്ടി ചിത്രങ്ങളായ കസബ. മാസ്റ്റര്‍പീസ്, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. നായകവേഷങ്ങള്‍ മാത്രല്ല വില്ലന്‍ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് മഖ്ബൂല്‍ തെളിയിച്ചിട്ടുണ്ട്.