Latest News

ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; ചര്‍ച്ചയായി നടൻ മമ്മൂട്ടിയുടെ വാക്കുകള്‍

Malayalilife
 ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; ചര്‍ച്ചയായി നടൻ  മമ്മൂട്ടിയുടെ വാക്കുകള്‍

ലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി. മോഹന്‍ലാലിനെ അപേക്ഷിച്ച് പൊതുവേ ഗൗരവക്കാരനായിട്ടാണ് മമ്മൂട്ടി അറിയപ്പെടുന്നത്. മോഹന്‍ലാല്‍ എല്ലാവരോടും സൗമ്യനായി ചിരിച്ച് കളിച്ച് ഇടപെടുമ്പോള്‍ മമ്മൂട്ടി എല്ലാവരെയും അകലത്തില്‍ നിര്‍ത്താറാണ് പതിവ്. എന്നാല്‍ കാണുംപോലെയല്ല മമ്മൂട്ടി എന്നാണ് അടുപ്പക്കാര്‍ പറയുന്നത്. കാണുമ്പോഴുള്ള ഗൗരവം മാത്രമേയുള്ളൂവെന്നും പാവത്താനായ ആളാണ് അദ്ദേഹമെന്നുമാണ് ഇവര്‍ പറയാറുള്ളത്. എന്നാൽ ഇപ്പോൾ  വലിയ വാര്‍ത്തയായി മാറിയ ഒന്നായിരുന്നു അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തുവെന്ന് കുടുംബം പറഞ്ഞത്. എന്നാൽ ഇപ്പോൾ മ സോഷ്യല്‍മീഡിയയില്‍ ധു കൊല്ലപ്പെട്ടതിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.മധുവിനെ ആദിവാസി എന്ന് വിളിക്കരുത്. താന്‍ മധുവിനെ അനുജന്‍ എന്ന് വിളിക്കുന്നു എന്നാണ് മമ്മൂട്ടി അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്.പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.

ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…

Actor mammootty words goes viral in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES