Latest News

ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അച്ഛനും മകനും ഒരുപാട് വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം; ഷാരൂഖും ഒരച്ഛനല്ലേ; തുറന്ന് പറഞ്ഞ് നടൻ മാധവൻ

Malayalilife
 ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അച്ഛനും മകനും ഒരുപാട് വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം; ഷാരൂഖും ഒരച്ഛനല്ലേ; തുറന്ന് പറഞ്ഞ് നടൻ മാധവൻ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് മാധവൻ. നിരവധി മികവുറ്റ കഥാപാത്രങ്ങൾ കൊണ്ട് താരം പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് ചെയ്തിട്ടുണ്ട്. എന്നാൽ താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബവും ഏവർക്കും സുപരിചിതമാണ്.മാധവന്റെ മകന്‍ വേദാന്ത് അറിയപ്പെടുന്ന ഒരു നീന്തല്‍ താരം കൂടിയാണ്.  എന്നാൽ ഇപ്പോൾ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസില്‍ അകപ്പെട്ടപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചിലര്‍ മാധവന്‍ മകനെ വളര്‍ത്തിയത് കണ്ട് ഷാരൂഖ് പഠിക്കണമെന്ന് കുറിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ  തന്റെ അഭിപ്രായം മനോരമ ന്യൂസ് നേരെ ചൊവ്വയില്‍ മാധവന്‍ പങ്കുവെച്ചിരിക്കുകയാണ്.

മാധവന്റെ വാക്കുകള്‍ ഇങ്ങനെ

”ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അച്ഛനും മകനും ഒരുപാട് വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ഇതൊന്നും മനസില്ലാക്കാതെ ട്രോളും മീമുമൊക്കെ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ അവരുടെ വേദന മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല.

ആരും തങ്ങളുടെ മക്കള്‍ക്ക് മോശമായത് സംഭവിക്കുമെന്നറിഞ്ഞു കൊണ്ട് ഒന്നും ചെയ്യില്ല. ട്വിറ്റര്‍, ഇന്ത്യയുടെ ഒരുശതമാനം പോലും ജനങ്ങള്‍ ഉപയോഗിക്കുന്നില്ല. അപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നതല്ല കാര്യം. അത് ഗൗനിക്കുന്നില്ല. സോഷ്യല്‍മീഡിയയില്‍ ഓരോരുത്തര്‍ പറഞ്ഞു നടക്കുന്നതല്ല ലോകം നമ്മളെ കുറിച്ച് പറയുന്നതോ ചിന്തിക്കുന്നതോ..’

Actor madhavan words about sharukh khan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക