Latest News

നടന്‍ കൈലാഷിന്റെ പിതാവ് അന്തരിച്ചു

Malayalilife
topbanner
നടന്‍ കൈലാഷിന്റെ പിതാവ് അന്തരിച്ചു

ടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ ഇ ഗീവര്‍ഗീസ് വിടവാങ്ങി. 83 വയസായിരുന്നു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന്  അന്ത്യം. നേരത്തെ പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. 

 കൈലാഷ് നായകനായ ആദ്യ ചിത്രം നീലത്താമരയാണ്. മിഷന്‍ സി ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. സിനിമയുടെ ഷൂട്ടിങ് സമയത്ത് താരത്തിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു രംഗം ചിത്രീകരിക്കുന്നതിന് ഇടയില്‍ നടന്‍ കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടി കൈലാഷ് ബസ്സില്‍ വന്നിടിക്കുകയും കൈലാഷിന് പരിക്കുകള്‍ പറ്റുകയും ചെയ്യുകയായിരുന്നു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

Read more topics: # Actor kailash,# father passed away
Actor kailash father passed away

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES