തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ നിഖില വിമല്‍. താരത്തിന്റെ അച്ഛന്‍ റിട്ട: സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടന്‍ റോഡില്‍ എം.ആര്‍.പവിത്രന്‍ (61) അന്തരിച്ചു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം.
സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക് തൃച്ചംബരം എന്‍എസ്എസ് ശ്മശാനത്തില്‍. സിപിഐഎം എല്‍ മുന്‍ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലക്കോട് രയരോം യുപി സ്‌കൂളില്‍ അധ്യാപകനുമായിരുന്നു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കള്‍: അഖില, നിഖില വിമല്‍ (സിനിമാ താരം).
ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നിഖില വിമല്‍. പിന്നീട് ലവ് 24/ 7 എന്ന ചിത്രത്തലൂടെ ദീലിപിന്റെ നായികയായ താരം പിന്നീട് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയാണ് നിഖില മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയത്.
വിനീത് ശ്രീനിവാസന്റെ നായികയായി തിളങ്ങിയ താരത്തിന് പിന്നീട് മലയാള സിനമയില്‍ ധാരാളം അവസരങ്ങളെത്തി. പിന്നീട് ഹിറ്റ് ചിത്രം ഞാന്‍ പ്രകാശനിലും താരം നായികയായി തിളങ്ങി. കൈനിറയെ ചിത്രങ്ങളുമായി മുന്നേറിയ താരം തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.