Latest News

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി

Malayalilife
 നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി

ലയാളി പ്രേക്ഷകരുടെ പ്രിയ നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. 90 വയസായിരുന്നു.  ഇന്ന് പുലര്‍ച്ചയോടെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് അന്ത്യം. തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും. 

വിര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി കിടപ്പിലായിരുന്നു. ഓര്‍മ പൂര്‍ണമായും  രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടു. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്  പ്രവേശിപ്പിച്ചരുന്നു. 

ഇന്ദ്രന്‍സിന്റെ പിതാവ് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒമ്പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്. ശാന്തകുമാരിയാണ് ഇന്ദ്രന്‍സിന്റെ ഭാര്യ. മഹിത, മഹേന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

Read more topics: # Actor indrans,# mother passed away
Actor indrans mother passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES