മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഇന്ദ്രൻസ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഏതു തരം കഥാപാത്രങ്ങളും ഇതെനിക്ക് വഴങ്ങുമെന്ന് ഇന്ദ്രൻസ് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ പറ്റിച്ച കഥ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. കോസ്റ്റ്യൂമറായി ജോലി ചെയ്തിരുന്ന സമയത്താണ് അത് സംഭവിച്ചതെന്നും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തെക്കുറിച്ച് ജെ.ബി ജംഗഷനിൽ പങ്കെടുക്കവെയാണ് താരം വെളിപ്പെടുത്തിയത്.
മമ്മൂട്ടിയെ പറ്റിച്ചതല്ല സാഹചര്യത്തിൻ്റെ സമ്മർദ്ദം കൊണ്ട് അന്ന് അങ്ങനെ സംഭവിച്ചതാണ്. ഡ്രെസിങ്ങിന്റെ കാര്യത്തിൽ കുറച്ച് നിർബന്ധമുള്ള വ്യക്തിയാണ് മമ്മൂട്ടി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂം വർക്ക് ഏൽപിച്ചിരുന്നത് വേലായുധൻ എന്ന ആളെയാണ്.അദ്ദേഹത്തിന് മറ്റൊരു പടത്തിന്റെ വര്‍ക്കിനായി രണ്ടു ദിവസം മാറി നില്‍ക്കേണ്ടി വന്നതിനാല്‍ തന്നെ ചുമതലയേല്‍പ്പിച്ചാണ് പോയത്. പക്ഷേ അസിസ്റ്റന്റ് ഡയറക്ടര്‍മാരും മാനേജര്‍മാരും തന്നോട് വന്ന് കാര്യം പറഞ്ഞു. മമ്മൂട്ടി വന്നപ്പോൾ അദ്ദേഹത്തിനുള്ള ഷർട്ടില്ല. അദ്ദേഹം റെഡിമെയിഡ് ഷർട്ടാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. ഡിബി ബ്രാർഡ്.
ഷർട്ട് വാങ്ങൻ കെെയ്യിൽ പെെസയുമില്ലായിരുന്നു അവസാനം അവിടെയുണ്ടാരുന്ന തുണി എടുത്ത് ഷർട്ട് തെെയ്യിച്ചിട്ട് അതിൽ ഡിബി എന്ന് ഹാൻഡ് വർക്ക് ചെയ്താണ് അദ്ദേഹത്തിന് കൊടുത്തത്. സാറ് ഡബിള്‍ ബുളിന്റെ ഷര്‍ട്ട് മാത്രമേ ധരിക്കാറുള്ളൂ. എന്നിട്ടത് ഡിബി ഷര്‍ട്ടിന്റെ തന്നെ കവറിലിട്ടു. അതുമായി മമ്മൂട്ടിയുടെ അടുക്കലെത്തി.
അദ്ദേഹത്തിന്റെ മുന്നില്‍വച്ച് കവര്‍ തുറന്ന് ഷര്‍ട്ട് എടുത്ത് നല്‍കി. തനിക്ക് പേടിയുണ്ടായിരുന്നു. അദ്ദേഹം എന്റെ കള്ളത്തരം കണ്ടുപിടിക്കുമോയെന്ന്. പക്ഷേ ഭയന്നതുപോലെയൊന്നും ഉണ്ടായില്ല. അദ്ദേഹം ഷര്‍ട്ട് ധരിച്ചു. ഫിറ്റിംഗ് ഒക്കെ കൃത്യമായതുകൊണ്ട് ഒന്നും പറഞ്ഞില്ല.അന്ന് അദ്ദേഹത്തിന് അത് മനസ്സിലായില്ലായിരുന്നു. മമ്മൂട്ടിയെ പറ്റിക്കണമെന്ന് വിചാരിച്ചതല്ല. രക്ഷപെടാൻ വേണ്ടി ചെയ്തു പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.