അച്ഛനാകാൻ പോകുന്ന വിവരം അറിയുന്നത് ലോകം മുഴുവൻ കീഴ്‌പ്പെടുത്തിയ സന്തോഷം ആയിരുന്നു; കുഞ്ഞു ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു പോയി: ഗിന്നസ് പക്രു

Malayalilife
അച്ഛനാകാൻ പോകുന്ന വിവരം അറിയുന്നത് ലോകം മുഴുവൻ കീഴ്‌പ്പെടുത്തിയ സന്തോഷം ആയിരുന്നു; കുഞ്ഞു ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു പോയി: ഗിന്നസ് പക്രു

ലയാള സിനിമ പ്രേമികളുടെ  പ്രിയ താരമാണ്  ഗിന്നസ് പക്രു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ആദ്യ മകളുടെ മരണത്തെ കുറിച്ച് പക്രു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്.

അതൊരു അടിയായിരുന്നു. കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോഴാണ് അച്ഛനാകാൻ പോകുന്ന വിവരം അറിയുന്നത് ലോകം മുഴുവൻ കീഴ്‌പ്പെടുത്തിയ സന്തോഷം ആയിരുന്നു എനിക്ക്. എന്നാൽ കുഞ്ഞു ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു പോയി. ഒരു ഭിക്ഷക്കാരെ പോലെ നടന്ന ഒരു അവസ്ഥയിൽ ആയിരുന്നു അന്ന് ഐസിയുവിന്റെ മുൻപിൽ നിന്നത്. ഓരോ തവണ ഡോക്ടറിനെ കാണുമ്പോഴും ഒരു പ്രതീക്ഷ ആയിരുന്നു. നമ്മൾ ജീവിതത്തിൽ എത്രത്തോളം താഴെയാണ് എന്ന് അറിയുന്ന നിമിഷമായിരുന്നു അവിടെ സംഭവിച്ചത്. ഞാനും ഭാര്യയുടെ അച്ഛനും കൂടി ആയിരുന്നു അവിടെ നിന്നത്. പക്ഷെ ഞങ്ങൾ അതിനെയും അതി ജീവിച്ചു. മകൾ ആശുപത്രിയിൽ കിടന്ന അവസരത്തിലും താൻ സ്റ്റേജിൽ നിന്നിട്ടുണ്ട്.

ഏകദേശം 14 വർഷത്തോളം വാടകവീടുകളിൽ താമസിച്ച ശേഷമാണ് തങ്ങൾക്ക് കോട്ടയത്ത് സ്വന്തമായി ഒരു വീട് മനോരമ നൽകുന്നതെന്ന് മറ്റൊരു അഭിമുഖത്തിൽ പക്രു പറഞ്ഞിരുന്നു. പിന്നീട് സിനിമയിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങി. സമ്പാദ്യമായി തുടങ്ങിയപ്പോൾ കോട്ടയത്തു മറ്റൊരു വീട് മേടിച്ചു. കുറെ വർഷങ്ങൾ കൂടി കഴിഞ്ഞശേഷം മീനച്ചിലാറിന്റെ തീരത്ത് മറ്റൊരു വീടും സ്ഥലവും മേടിച്ചു. പിന്നീട് താമസിച്ചിരുന്ന വീട് വാടകയ്ക്ക് കൊടുത്തു. അങ്ങനെ വർഷങ്ങളോളം വാടകക്കാരനായിരുന്ന താൻ വാടക മുതലാളിയായി എന്നും പക്രു പറഞ്ഞിട്ടുണ്ട്.

Actor guiness pakru words about family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES