മലയാള സിനിമയിലെ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും മകളുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത് എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. എന്നാൽ ഇപ്പോൾ മഹാലക്ഷ്മി കുസൃതിക്കാരിയാണെന്ന് പറയുകയാണ് ദിലീപ്. താന്‍ ഏതു വേഷത്തില്‍ ചെന്നാലും മഹാലക്ഷ്മിക്ക് മനസിലാകും എന്നാണ് ദിലീപ് വെളിപ്പെടുത്തുന്നത്.
ഇപ്പോള്‍ അവള്‍ക്ക് മൂന്നു വയസ് ആവുന്നതേയുള്ളൂ. ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ആര് ട്രാവല്‍ ചെയ്യാന്‍ പോയാലും ഉടനെ വണ്ടിയില്‍ കയറും. അവള്‍ക്കൊരു ബാഗുണ്ട്. ഒരു ദിവസം ഉടുപ്പ് പോലും ഇടാതെ ‘അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ’ എന്നു വിളിച്ചു വരുന്നുണ്ടായിരുന്നു. താന്‍ മൈന്‍ഡ് ചെയ്യാതെ പോയപ്പോള്‍ ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു. താനത് കേട്ടപ്പോള്‍ ചിരിച്ചു പോയി. യൂട്യൂബില്‍ കുട്ടികള്‍ക്കുള്ള വീഡിയോകളൊക്കെ അവള്‍ കാണാറുണ്ട്. അതില്‍ നിന്നും കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ എന്നാണ് ദിലീപ് പറയുന്നത്.
ചാനല്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കേശുവിലെ ദിലീപിനെ കണ്ടപ്പോള്‍ മഹാലക്ഷ്മിക്ക് മനസിലായോ എന്ന ചോദ്യത്തിന് താന്‍ ഏതു വേഷത്തില്‍ ചെന്നാലും അവള്‍ക്കു മനസിലാവും എന്നാണ് ദിലീപ് പറയുന്നത്.