Latest News

എവിടെ വച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍ കിറ്റ്കാറ്റിനു കൈനീട്ടും; തുറന്ന് പറഞ്ഞ് നടൻ ദേവൻ

Malayalilife
 എവിടെ വച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍ കിറ്റ്കാറ്റിനു കൈനീട്ടും; തുറന്ന് പറഞ്ഞ് നടൻ ദേവൻ

ലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. അടുത്തിടെയാണ് തന്റെ രാഷ്ട്രീയമെന്താണെന്ന് ദേവന്‍ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ ഒരു മിന്നാമിനുങിന്റെ നുറുങ്ങ് വെട്ടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി ഞാന്‍ ഒട്ടും റൊമാന്റിക് അല്ലെന്ന്. കാരണം ആ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഒരു അനുഭവമുണ്ടായി എന്ന് തുറന്ന് പറയുകയാണ്.

ചിത്രീകരണത്തിനിടെ എനിക്ക് ദുബായ് വരെ പോകേണ്ടി വന്നു. അവിടെ നിന്ന് പോകാന്‍ നേരം ഞാന്‍ പാര്‍വതിയോട് പറഞ്ഞു. പോയിട്ട് വരുമ്പോള്‍ ഞാന്‍ കിറ്റ്കാറ്റ് കൊണ്ടുവരാമെന്ന്. അന്ന് കിറ്റ്കാറ്റ് വിപണിയില്‍ വന്നു തുടങ്ങിയതേയുള്ളൂ. പാര്‍വതിയാണേല്‍ കിറ്റ്കാറ്റിനെക്കുറിച്ച് കേട്ടിട്ടെയുള്ളൂ.കണ്ടിട്ടില്ല.

പക്ഷേ ദുബായില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ചോക്ലേറ്റിന്റെ കാര്യം മറന്നു. സിനിമയിലെ എന്റെ നായികയ്ക്ക് ഒരു കിറ്റ്കാറ്റ് വാങ്ങാന്‍ കഴിയാതിരുന്ന ഞാന്‍ എന്ത് റൊമാന്റിക് ആണെന്ന് അന്ന് ചിന്തിച്ചു പോയി. പിന്നെ എപ്പോള്‍ എവിടെ വച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍ കിറ്റ്കാറ്റിനു കൈനീട്ടും.

Read more topics: # Actor devan,# words about parvathy
Actor devan words about parvathy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക