വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിലും പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയ നടനാണ് ചെമ്പന്‍ വിനോദ്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ എത്തിയ താരം ഇന്ന് സിനിമയിലെ മുനിര അഭിനേതാക്കളില്‍ ഒരാളാണ്. എന്നാൽ ഇപ്പോൾ ചുരുളിയിലെ തെറികള്‍ സംബന്ധിച്ചുള്ള വിവാദങ്ങളെല്ലാം വായിച്ചിരുന്നു. ഒടിടിയില്‍ സെന്‍സറിങ് ഇല്ലാത്തകൊണ്ടാണ് സിനിമ അവിടെ റിലീസ് ചെയ്തത്. മാത്രവുമല്ല, പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കുന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറികള്‍ ഒന്നും ഞങ്ങള്‍ പുതുതായി കണ്ടു പിടിച്ചതല്ല എന്നും ചെമ്പന്‍ വിനോദ് പറയുന്നു.
അതേസമയം, നടൻ ചെമ്പന്‍ വിനോദാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിക്ക് തിരക്കഥയൊരുക്കിയത്. ചെമ്പന്‍ വിനോദും ഒരു കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മഹര്‍ഷി എന്നാണ് ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തില്‍ നായികയായിരിക്കുന്നത് ചിന്നു ചാന്ദ്നിയാണ് . പ്രധാന കഥാപാത്രങ്ങളെ ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ് നിര്‍വഹിച്ചിരിക്കുന്നത്. നാട്ടിന്‍ പുറത്തെ വഴി പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.