മലയാളസിനിമയില്‍ എക്കാലത്തും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നടനാണ് ബാബുരാജ്. വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങി നിന്ന താരം കോമഡിയും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചത് ഈയിടെയാണ്. തന്റെ ചിത്രമായ കൂദാശയുടെ അനുഭവങ്ങള്‍ പങ്കുവച്ച് താരം എത്തുകയും ചെയ്തിരുന്നു. നടി വാണി വിശ്വനാഥ് ആണ് താരത്തിന്റെ ഭാര്യ. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തുടക്കം കുറിച്ചിരുന്നു നടന്‍. താരത്തിന്റെ സംവിധാനത്തിൽ മനുഷ്യമൃഗം, ബ്ലാക്ക് ഡാലിയ, ബ്ലാക്ക് കോഫി, പോലീസ് മാമന്‍ തുടങ്ങിയ സിനിമകളും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഒരുസമയത്ത് താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതിനെ കുറിച്ച് ബാബുരാജ് തുറന്ന് പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു എന്ന് നടന്‍ പറയുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു. ദിലീപ് ചെയ്യാമെന്നും പറഞ്ഞു.
അവിടെ വെച്ച് ഉദയനോട് ചോദിച്ചു. മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു വേഷം തന്നൂടെ എന്ന്. ഇതില്‍ താങ്കള്‍ക്ക് പറ്റിയ വില്ലന്‍ വേഷം ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. വില്ലന്‍ വേഷമൊക്കെ നിങ്ങള്‍ക്ക് എഴുതി ഉണ്ടാക്കികൂടെ എന്നാല്‍ മാത്രമല്ലേ നമുക്കും കൂടുതല്‍ അവസരം കിട്ടുളളൂവെന്ന്. മലയാള സിനിമ നിങ്ങളിലെ നടന് ഒരു പൊന്‍തൂവല്‍ നല്‍കാതെ പോകില്ല എന്നായിരുന്നു അന്ന് ഉദയന്‍ പറഞ്ഞത്.പിന്നീട് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം എന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.