ഒരു സമയത്ത് അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു; അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു; മനസ്സ് തുറന്ന് നടൻ ബാബു രാജ്

Malayalilife
ഒരു സമയത്ത് അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു;  അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു; മനസ്സ് തുറന്ന് നടൻ ബാബു രാജ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാബു രാജ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. എന്നാൽ ഇപ്പോൾ ഒരിക്കല്‍ താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വാക്കുകളാണ് വലിയ പ്രചോദനമായതെന്ന് നടന്‍ ബാബുരാജ് തുറന്ന് പറയുകയാണ്.

ഒരു സമയത്ത് അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. ‘മിസ്റ്റര്‍ മരുമകന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു.

ദിലീപ് ചെയ്യാമെന്നും പറഞ്ഞു . അവിടെ വച്ച് ഞാന്‍ ഉദയകൃഷ്ണ സിബി കെ തോമസിലെ ഉദയനോട് ചോദിച്ചു, ‘മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു വേഷം തന്നൂടെ’ എന്ന്. ഇതില്‍ താങ്കള്‍ക്ക് പറ്റിയ വില്ലന്‍ വേഷം ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു,

‘വില്ലന്‍ വേഷമൊക്കെ നിങ്ങള്‍ക്ക് എഴുതി ഉണ്ടാക്കിക്കൂടെ എന്നാല്‍ മാത്രമല്ലേ നമുക്കും കൂടുതല്‍ അവസരം കിട്ടുള്ളൂവെന്ന്’. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം. ജഗതി ചേട്ടന് അപകടം പറ്റിയപ്പോള്‍ ആ സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. പിന്നീട് ജഗതി ചേട്ടന്‍ ചെയ്യാനിരുന്ന റോള്‍ ഞാനാണ് ചെയ്തത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Read more topics: # Actor babu raj,# words about career
Actor babu raj words about career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES