Latest News

എന്ന് നിങ്ങൾ നിങ്ങളുടെ വസ്ത്രം ഉപേക്ഷിക്കുന്നുവോ അന്ന് നിങ്ങൾ സത്യ സന്ധരാകും; സദാചര വാദത്തിനെതിരെ അലൻസിർ

Malayalilife
എന്ന് നിങ്ങൾ നിങ്ങളുടെ വസ്ത്രം ഉപേക്ഷിക്കുന്നുവോ അന്ന് നിങ്ങൾ സത്യ സന്ധരാകും; സദാചര വാദത്തിനെതിരെ അലൻസിർ

ലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്. 1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേസങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ സദാചര വാദത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്  നടൻ അലൻസിയർ. 

 സദാചാരം എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ മനുഷ്യനാണ്. ദെെവം മനുഷ്യനെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയപ്പോഴാണ്  സദാചാരം എന്ന വാക്കിന് പ്രസക്തി തുടങ്ങിയത്.  അന്ന് മുതലാണ് വസ്ത്രം മനുഷ്യൻ ഉപയോ​ഗിച്ച് തുടങ്ങിയത്. മൃ​ഗങ്ങൾ വസ്ത്രം ഉപയോ​ഗിക്കുന്നില്ലെന്നും അവർക്ക് അതിന്റെ ആവശ്യമില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

എന്ന് നിങ്ങൾ നിങ്ങളുടെ വസ്ത്രം ഉപേക്ഷിക്കുന്നുവോ അന്ന് നിങ്ങൾ സത്യ സന്ധരാകും എന്നും അദ്ദേഹം പറഞ്ഞു. മൊബെെൽ ഫോൺ കെെയ്യിലുള്ള കൊണ്ടാണ് ലോകത്ത് ബലാത്സം​ഗങ്ങൾ കുറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്ത് കാണണം, കണ്ടേണ്ട എന്ന് തിരുമാനിക്കുന്നത് ഒരോരുത്തരുടെയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ യുവ തലമുറയ്ക്ക് അതിനെപ്പറ്റി അറിയുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. ഷക്കിലയുടെ സിനിമ കണണോ അതോ അരവിന്ദിന്റെ സിനിമ കണണോ എന്ന് അവരവർക്ക് തന്നെ തീരുമാനിക്കാനാകുമെന്നും, അതുകൊണ്ട് സിനിമ എന്നത് ബാധിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

Actor alancier words about moral policeing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES