മലയാള സിനിമയിൽ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് നടന്‍ അലന്‍സിയര്‍ ലോപ്പസ്. അദ്ദേഹം പ്രേക്ഷകർക്ക് ഇടയിലേക്ക് മഹേഷിന്റെ പ്രതികാരം പോലുളള പടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. അലന്‍സിയര്‍ ഇതിനോടകം തന്നെ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും മറ്റ് യുവനടന്മാര്‍ക്കൊപ്പവുമെല്ലാം അഭിനയിച്ചു. മലയാളത്തിലെ രണ്ട് തലമുറയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
'രണ്ട് തലമുറ നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുളള ആളാണ് ചേട്ടന്‍. മമ്മൂക്ക, ലാലേട്ടന്‍ എന്നിവരുടെ കൂടെയും പുതുതലമുറ നടന്മാരായ പൃഥ്വിരാജ് ഫഹദ്, ദുല്‍ഖര്‍ ഇങ്ങനെയുളള താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. പൊതുവെ എല്ലാവരും പറയാറുണ്ട് രണ്ട് ജനറേഷന്‍ ആളുകളാണ് ഇപ്പോഴുളളതെന്ന്. അങ്ങനെ എന്തെങ്കിലും വ്യത്യാസം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരക നടനോട് ചോദിച്ചത്'.
ഇതിന് മറുപടിയായി എനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന്' അലന്‍സിയര്‍ പറയുന്നു. 'മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇപ്പോഴും ചെറുപ്പക്കാരാണ്. നിങ്ങള് ജനറേഷന്‍ എന്ന് പറഞ്ഞ് ലാലേട്ടനെയും മമ്മൂക്കയെയും പ്രായമാക്കേണ്ട. ആക്ടേഴ്‌സിന് പ്രായമില്ല. പ്രായാധിക്യം ഇല്ല. ഞാന്‍ സിമ്പിളായിട്ട് ഒരു കാര്യം പറയാം. ഞാന്‍ മമ്മൂക്കയുടെ അച്ഛനായിട്ട് അഭിനയിച്ച ആളാണ്'.
മമ്മൂക്ക ഇപ്പോഴും ചെറുപ്പമായി അഭിനയിക്കുന്നു. അതാണ് ആക്ടേഴ്‌സിന്‌റെ ബോഡി ലാംഗ്വേജ്. മമ്മൂക്ക ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ കഴിയില്ല. ഞാന്‍ മമ്മൂക്കയേക്കാളും ചെറുപ്പമാണ്. എന്താണെന്ന് പറഞ്ഞുകഴിഞ്ഞാല്‍ ആക്ടേഴ്‌സിന്‌റെ മീഡിയം എന്ന് പറയുന്നത് ബോഡിയാണ്. ആ മനുഷ്യന്‍, ആ നടന്‍ രൂപം വഴി എടുത്തിരിക്കുന്നതും അതിന് വേണ്ടി സമര്‍പ്പിക്കുന്നതുമായ ഒരു രീതി ഉണ്ട്'. അതുകൊണ്ടാണ് മമ്മൂക്കയ്ക്ക് ഇപ്പോഴും ചെറുപ്പക്കാരനായി ഇരിക്കാന്‍ പറ്റുന്നത്. അതിന് വേണ്ടി അദ്ദേഹം ശരീരം സൂക്ഷിക്കുന്നുണ്ട്. ഞാന്‍ എന്റെ ബോഡി സൂക്ഷിക്കാത്തതുകൊണ്ടാണ് എനിക്ക് മമ്മൂക്കയുടെ അപ്പനായിട്ട് അഭിനയിക്കേണ്ടി വന്നത്'എന്നും താരം പറഞ്ഞു.