മലയാള സിനിമയിൽ ഏവർക്കും സുപരിചിതനായ താരമാണ് ജോയ് മാത്യു. നടൻ, നാടകകൃത്ത്, നാടകസംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ തിളങ്ങുന്ന താരം കൂടിയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ അധികാര കസേരയില്‍ ഇരിക്കുന്നയാളിന്റെ ശാരീരിക മാനസീകാവ്‌സഥകളെ മനസിലാക്കിയിട്ട് വേണം അവരുടെ അടുത്ത് പരാതിയുമായി പോകാനെന്ന് താരം തുറന്ന് പറയുകയാണ്. ഗാര്‍ഹിക ഉപദ്രവത്തെ തുടര്‍ന്ന് നേരിട്ട് പരാതി അറിയിച്ചപ്പോള്‍ മോശമായി പെരുമാറിയ വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ പരിഹസിച്ചാണ് ജോയ് മാത്യു ഇപ്പോൾ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം,
അധികാരം കയ്യാളുന്നവരോട് : (അധികാര സ്ഥാനത്തിരിക്കുന്ന എല്ലാവര്ക്കും ഇത് ബാധകം ) മലബന്ധം, വയറിളക്കം, അര്‍ശസ്സ്, മാസമുറ, മെനപ്പോസ്, മൈഗ്രെയ്ന്‍, കുടുംബ കലഹം, ലൈംഗിക പ്രശ്‌നങ്ങള്‍, ചൊറി, ചിരങ്, തുടങ്ങിയ മനുഷ്യര്‍ക്കുള്ള എല്ലാ പ്രശ്‌നങ്ങളും നിങ്ങള്‍ക്കുമുണ്ടാകാം അതിനാല്‍ അത്തരം ദിവസങ്ങളില്‍ അധികാരം കൈകാര്യം ചെയ്യാതിരിക്കുക; അവധിയെടുക്കുക. പരാതിയുമായി പോകുന്നവരുടെ ശ്രദ്ധക്ക് അധികാരക്കസേരയില്‍ ഇരിക്കുന്നയാളിന്റെ ശാരീരിക /മാനസീകാവസ്ഥകളെ മനസ്സിലാക്കിയിട്ട് വേണം അവരുടെ സമക്ഷത്തില്‍ പരാതിയുമായി പോകാന്‍.
ഇല്ലെങ്കില്‍ കാര്യങ്ങള്‍ കട്ടപ്പൊക ! ഒറ്റയാള്‍ കോടതികള്‍ വിധിക്കുന്ന വിധികള്‍ പലതും മേല്‍പ്പറഞ്ഞ അസുഖങ്ങളുടെ പ്രതിഫലനങ്ങള്‍ ആയിക്കൂടെ എന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ കുഴപ്പമുണ്ടോ ഒരു അന്യായാധിപന്റെ നീറുന്ന ചിന്തകള്‍ എന്ന അപ്രകാശിത കൃതിയില്‍ നിന്നും.