Latest News

എല്ലാവർക്കും അവാർഡ് കൊടുക്കാൻ തികയില്ല; ഇന്ദ്രൻസ് ഒരു നല്ല നടനാണ്; ജ്യൂറിയുടെ തീരുമാനമാണ് അന്തിമം; തുറന്ന് പറഞ്ഞ് ജോയ് മാത്യു

Malayalilife
എല്ലാവർക്കും അവാർഡ് കൊടുക്കാൻ തികയില്ല; ഇന്ദ്രൻസ് ഒരു നല്ല നടനാണ്;  ജ്യൂറിയുടെ തീരുമാനമാണ് അന്തിമം; തുറന്ന് പറഞ്ഞ് ജോയ് മാത്യു

ഴിഞ്ഞ ദിവസമായിരുന്നു സംസഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. എന്നാൽ നടൻ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തെ അവഗണിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുകയുമാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇന്ദ്രൻസിന് നൽകാത്തതിൽ പരോക്ഷ വിമർശനവുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രം​ഗത്ത് വന്നു.

‘എല്ലാവർക്കും അവാർഡ് കൊടുക്കാൻ തികയില്ല. ഇന്ദ്രൻസ് ഒരു നല്ല നടനാണ്, മോശം നടനല്ലെന്ന് നമുക്കൊക്കെ അറിയാം. ഹോം നല്ല സിനിമയാണെന്നും നമുക്ക് അറിയാം. ജ്യൂറിയുടെ തീരുമാനമാണ് അന്തിമം. അതറിഞ്ഞു കൊണ്ടാണല്ലോ അവാർഡിന് അയക്കുന്നത്. ജ്യൂറി തെരഞ്ഞെടുത്തവരും മോശക്കാരല്ല. ആർക്കറിയാം എന്ന ചിത്രത്തിൽ ബിജു മേനോന്റെ മികച്ച പ്രകടനമാണ് നമ്മൾ കണ്ടത്’- ജോയ് മാത്യു പറയുന്നു.

സിനിമാ താരം രമ്യാ നമ്പീശനും സമൂഹമാധ്യമങ്ങളിലൂടെ രം​ഗത്ത് വന്നു. സംസ്ഥാന അവാർഡ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപ്പിനാലെ ഇന്ദ്രൻസിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് രമ്യാ നമ്പീശൻ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്നലെ സയ്യിദ് അക്തറിനോട് ഇത് സംബന്ധിച്ച് വിവരങ്ങൾ മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ താൻ യാതൊരു വിധത്തിലുള്ള ഇടപെടലുകൾക്കും വശപ്പെട്ടിട്ടില്ലെന്നും വിജയ് ബാബുവിനെ കുറിച്ചുള്ള കേസിന്റെ വിവരം ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Actor joy mathew words about film award contraversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES