Latest News

ധനുഷ് കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജമെന്ന് കിതരേശന്‍-മീനാക്ഷി ദമ്പതികള്‍; സൂപ്പര്‍ താരത്തിന് വീണ്ടും കോടതി നോട്ടീസ്; ധനുഷ് തങ്ങളുടെ നാടുവിട്ടു പോയ മകനെന്നുറച്ച് ദമ്പതികള്‍

Malayalilife
 ധനുഷ് കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജമെന്ന് കിതരേശന്‍-മീനാക്ഷി ദമ്പതികള്‍; സൂപ്പര്‍ താരത്തിന് വീണ്ടും കോടതി നോട്ടീസ്; ധനുഷ് തങ്ങളുടെ നാടുവിട്ടു പോയ മകനെന്നുറച്ച് ദമ്പതികള്‍

തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് തങ്ങളുട മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ സമർപ്പിച്ച കേസിൽ താരത്തിന് കോടതി വീണ്ടും നോട്ടീസയച്ചു. കേസിൽ താരം ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ആരോപിച്ചാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ചായിരുന്നു കതിരേശനും-മീനാക്ഷിയും കോടതിയെ സമീപിച്ചത്. ധനുഷ് സമർപ്പിച്ച തെളിവുകൾ വ്യാജമാണെന്ന് കാണിച്ച് ദമ്പതികൾ വീണ്ടും കോടതിയെ സമീപിച്ചതോടെ കേസ് വീണ്ടും വിവാദമാവുകയാണ്.

മീനാക്ഷി-കതിരേശൻ ദമ്പതികളുടെ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹർജി തള്ളിയത്.ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂൾ പഠന കാലയളവിൽ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്പതികൾ ഹർജിയിൽ പറയുന്നത്. പിന്നീട് ഊർജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ധനുഷിന്റെ സിനിമകൾ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാൻ ചെന്നൈയിലെത്തി മകനെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികൾ ഹർജിയിൽ പറയുന്നു

1985 നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർത്ഥ പേര് കാളികേശവൻ ആണെന്നും സ്‌കൂളിൽ പഠിക്കുമ്പോൾ സിനിമാമോഹം തലയ്ക്കു പിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവർ പറയുന്നത്. ധനുഷിനെ സംവിധായകൻ കസ്തൂരി രാജ കെക്കലാക്കുകയായിരുന്നെന്നാണ് ഇവരുടെ ആരോപണം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സർട്ടിഫിക്കറ്റുൾപ്പെടെയുള്ള രേഖകളും ദമ്പതിമാർ ഹാജരാക്കിയിരുന്നു.

ധനുഷിന്റെ കൈമുട്ടിൽ കറുത്ത അടയാളവും തോളെല്ലിൽ കാക്കപ്പുള്ളിയുണ്ടെന്നുമാണ് ദമ്പതികൾ ഹാജരാക്കിയ സ്‌കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്.ധനുഷിന്റെ ശരീരത്തിൽ പ്രാഥമിക പരിശോധനയിൽ ഈ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ദേഹത്തെ അടയാളങ്ങൾ ലേസർ ചികിത്സ വഴി മായ്ച്ചുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം. തുടർന്ന് മധുരൈ മെഡിക്കൽ കോളജിലെ ഡോക്ടർമാരായ എംആർ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ധനുഷിന്റെ ശരീരത്തിൽ ഈ അടയാളങ്ങൾ ഇല്ലെന്ന് കണ്ടെത്തി.ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നതാണ് ദമ്പതികളുടെ പ്രധാന ആവശ്യം.

Read more topics: # Actor Danush,# Paternity,# Kathireshan,# Meenakshi
Actor Danush Paternity case Kathireshan and Meenakshi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക