Latest News

അച്ഛന്‌റെ അഡ്രസില്‍ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ല; അച്ഛന്‌റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്; വെളിപ്പെടുത്തലുമായി ബിനു പപ്പു

Malayalilife
അച്ഛന്‌റെ അഡ്രസില്‍ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ല; അച്ഛന്‌റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്; വെളിപ്പെടുത്തലുമായി ബിനു പപ്പു

ലയാള സിനിമയിലെ ഒരു ഹാസ്യനടനായിരുന്നു കുതിരവട്ടം പപ്പു. താരത്തെ പോലെ തന്നെ താരപുത്രനായ  ബിനു പപ്പു ഓപ്പറേഷന്‍ ജാവയുടെ വലിയ വിജയത്തിന് പിന്നാലെ മലയാളത്തില്‍  തിളങ്ങിനില്‍ക്കുകയാണ്. നടന്‍ മോളിവുഡില്‍ പ്രേക്ഷകര്‍ക്ക് ക്യാരക്ടര്‍ റോളുകളിലൂടെയാണ്  മുന്‍പില്‍ എത്തിയത്. എന്നാൽ ഇപ്പോൾ അച്ഛന്‌റെ അഡ്രസില്‍ ഇന്നേവരെ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

അച്ഛന്‌റെ അഡ്രസില്‍ ഇന്നവരെ എവിടെയും കയറിപ്പറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അച്ഛന്‌റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്പോള്‍ അവര്‍ സ്‌നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്, നടന്‍ പറയുന്നു. അച്ഛന്‌റെ കാലത്തുളളവര്‍ പപ്പു ചേട്ട്‌റെ മകന്‍ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്‌റെ മകന്‍ എന്ന നിലയില്‍ സൗഹൃദവും തരാറുണ്ട്.

എന്നാല്‍ അച്ഛന്‌റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്. അങ്ങനെയുളള വേഷത്തില്‍ എനിക്കൊട്ട് താല്‍പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മള്‍ ആ അഡ്രസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചാല്‍ ഒന്നോ രണ്ടോ തവണ ആളുകള്‍ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനെയും കൊണ്ടുളള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.

അത് അച്ഛന്‌റെ ക്രെഡിബിലിറ്റിയെ ആണ് ബാധിക്കുക. അദ്ദേഹത്തിന്‌റെ പേരിന് ഒരു കോട്ടവും തട്ടാന്‍ പാടില്ല. അതുകൊണ്ട് എന്റെ അഭിനയവും സിനിമയോടുളള ആത്മാര്‍ത്ഥയും ബോധ്യപ്പെടുന്നവര്‍ വിളിക്കും. അവരോട് ഞാന്‍ സഹകരിക്കും, അഭിമുഖത്തില്‍ ബിനു പപ്പു പറഞ്ഞു.

Actor Binu pappu words about her father kuthiravattam pappu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES